High court | നിലയ്ക്കലിലെയും പമ്പയിലെയും ബസുകളിലെ തിരക്കിന് പരിഹാരം വേണമെന്ന് ഹൈകോടതി; മുതിര്‍ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും ആദ്യം കയറാന്‍ അനുവദിക്കണമെന്നും നിര്‍ദേശം

 


കൊച്ചി: (www.kvartha.com) നിലയ്ക്കലിലെയും പമ്പയിലെയും ബസുകളിലെ തിരക്കിന് പരിഹാരം വേണമെന്ന് ഹൈകോടതി. ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസുകള്‍ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ച കോടതി മുതിര്‍ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും ആദ്യം കയറാന്‍ അനുവദിക്കണമെന്നും പറഞ്ഞു.

High court | നിലയ്ക്കലിലെയും പമ്പയിലെയും ബസുകളിലെ തിരക്കിന് പരിഹാരം വേണമെന്ന് ഹൈകോടതി; മുതിര്‍ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും ആദ്യം കയറാന്‍ അനുവദിക്കണമെന്നും നിര്‍ദേശം

നടപടികള്‍ ശനിയാഴ്ച തന്നെ സ്വീകരിച്ച് തിങ്കളാഴ്ച റിപോര്‍ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പമ്പയിലേക്കു സര്‍വീസ് നടത്തുന്ന എല്ലാ സര്‍വീസുകളും തീര്‍ഥാടനം കഴിയുംവരെ കെഎസ്ആര്‍ടിസി ശബരിമല സ്‌പെഷല്‍ ആക്കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, എരുമേലി ഡിപോകളില്‍നിന്നു പമ്പയിലേക്ക് ദിവസവും സര്‍വീസ് നടത്തിവന്ന ഷെഡ്യൂള്‍ ബസുകളും സ്‌പെഷല്‍ ആക്കി.

എരുമേലിയില്‍നിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓര്‍ഡിനറി സര്‍വീസ് തീര്‍ഥാടനം കഴിയും വരെ അട്ടത്തോട് വരെ മാത്രമാക്കി പരിമിതപ്പെടുത്തി.

പ്രധാന ഡിപോകളില്‍നിന്ന് പമ്പയിലേക്കുള്ള ശബരിമല സ്‌പെഷല്‍ ബസുകളിലെ നിരക്ക് (ആദ്യത്തേത് ഫാസ്റ്റ്, രണ്ടാമത്തേത് സൂപര്‍ ഫാസ്റ്റ് എന്നിങ്ങനെ):

തിരുവനന്തപുരം- 294, 303

കുമളി- 232, 240

ചെങ്ങന്നൂര്‍- 180, 187

കോട്ടയം- 190, 196

എറണാകുളം- 295, 305

പത്തനംതിട്ട- 143,149

കൊട്ടാരക്കര- 195, 201

ഗുരുവായൂര്‍- 429, 442

തൃശൂര്‍- 337, 388

എരുമേലി- 114, 119

കൊല്ലം- 232, 240

ആറ്റിങ്ങല്‍- 275

ഓച്ചിറ 232, 240.

പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന്റെ നിരക്ക് കൂട്ടിയിട്ടില്ല. ലോഫ് ലോര്‍ ബസുകളാണ് ചെയിന്‍ സര്‍വീസിന് എത്തിച്ചിട്ടുള്ളത്. എസി ബസിന് 80 രൂപയും നോണ്‍ എസി ബസിന് 50 രൂപയുമാണ് നിരക്ക്. പത്തനംതിട്ട- പമ്പ ഫാസ്റ്റ് പാസന്‍ജറില്‍ വെള്ളിയാഴ്ച വരെ 112 രൂപയായിരുന്നു. അതാണ് 143 രൂപയായി വര്‍ധിച്ചത്.

Keywords: High court wants solution to congestion in KSRTC buses at Sabarimala, Kochi, News, High Court of Kerala, Sabarimala Temple, Sabarimala, Passengers, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia