ഇ­ന്ദു­വി­ന്റെ മ­ര­ണം: പ്ര­ത്യേ­ക സ്­ക്വാഡ് രൂ­പീ­ക­രി­ക്ക­ണ­മെ­ന്ന് ഹൈ­ക്കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇ­ന്ദു­വി­ന്റെ മ­ര­ണം: പ്ര­ത്യേ­ക സ്­ക്വാഡ് രൂ­പീ­ക­രി­ക്ക­ണ­മെ­ന്ന് ഹൈ­ക്കോടതി
കൊ­ച്ചി: ഗ­വേ­ഷ­ണ വി­ദ്യാര്‍­ത്ഥി­നി തീവ­ണ്ടി യാ­ത്ര­ക്കി­ടെ ദു­രൂ­ഹ­സാ­ഹ­ച­ര്യ­ത്തില്‍ മ­രി­ച്ച സം­ഭ­വ­ത്തില്‍ പ്ര­ത്യേ­ക സ്­ക്വാ­ഡ് രൂ­പീ­ക­രി­ച്ച് അ­ന്വേ­ഷി­ക്ക­ണ­മെ­ന്ന് ഹൈ­ക്കോട­തി ഉ­ത്ത­ര­വിട്ടു.

കോ­ഴി­ക്കോ­ട് നാ­ഷ­ണല്‍ ഇന്‍­സ്­റ്റി­റ്റിയൂ­ട്ട് ഓഫ് ടെക്‌­നോ­ള­ജി­യി­ലെ ഗ­വേ­ഷ­ണ വി­ദ്യാര്‍­ത്ഥി­നി ഇ­ന്ദു­വി­ന്റെ മ­രണ­ത്തെ കു­റി­ച്ച് എ.ഡി.ജി.പി റാ­ങ്കില്‍ കു­റ­യാ­ത്ത ഉ­ദ്യോ­ഗസ്ഥ­ന്റെ നേ­തൃ­ത്വ­ത്തി­ലാ­യി­രിക്ക­ണം അ­ന്വേഷ­ണം ന­ട­ത്തേ­ണ്ട­തെ­ന്ന് ഹൈ­ക്കോട­തി ജസ്റ്റിസ് എസ്.എസ് സതീശ­ച­ന്ദ്രന്‍ ഉ­ത്ത­ര­വി­ട്ടത്. ഇ­പ്പോള്‍ കേ­സ­ന്വേ­ഷി­ക്കു­ന്ന ക്രൈം­ബ്രാ­ഞ്ചി­ന്റെ അ­ന്വേഷ­ണം തൃ­പ്­തി­ക­ര­മ­ല്ലെന്നും കോട­തി വി­ല­യി­രുത്തി.

ഇ­പ്പോള്‍ ന­ട­ക്കുന്ന അന്വേഷണം തൃപ്തികരമല്ലെ­ന്നും കോടതിയു­ടെ മേല്‍­നോട്ടം വേണമെന്നും ആ­വ­ശ്യ­പ്പെട്ട് ഇന്ദുവിന്റെ പിതാവ് തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കെ.കൃഷ്ണന്‍നാ­യര്‍ നല്‍കിയ ഹര­ജി പ­രി­ഗ­ണി­ച്ചാണ് കോട­തി സ്‌­പെ­ഷ്യല്‍ സ്­ക്വാ­ഡ് രൂ­പീ­ക­രി­ക്കാന്‍ നിര്‍­ദ്ദേ­ശി­ച്ചി­ട്ടു­ള്ള­ത്. ഇ­ന്ദു­വി­ന്റെ വി­വാഹം മെയ് 16ന് നിശ്ചയിച്ചിരു­ന്നു അതു­കൊ­ണ്ട് തന്നെ ഇന്ദുവിന്റെ മരണം ആത്മഹത്യയാണെ­ന്ന ക്രൈം­ബ്രാ­ഞ്ചി­ന്റെ ക­ണ്ടെത്തല്‍ ശരിയല്ലെന്ന് ഹരജിയില്‍ പി­താ­വ് വ്യ­ക്ത­മാ­ക്കി.

2011 ഏപ്രില്‍ 24ന് തിരുവനന്തപു­രം­-മംഗലാപു­രം എക്‌­സ്പ്രസ് ട്രെ­യിനില്‍­ യാ­ത്ര­ചെ­യ്യു­മ്പോ­ഴാ­ണ് എ.സി ക­മ്പാര്‍­ട്ട് മെന്റില്‍ നിന്നും ഇന്ദുവിനെ കാണാ­താ­യ­ത്. രണ്ടുദിവസത്തിനുശേഷം പെരി­യാര്‍ ന­ദി­യിലെ ചങ്ങമനാട്ട് തുരു­ത്തിനു സമീ­പം തെ­ര­ച്ചി­ലില്‍ മൃതദേഹം കണ്ടെ­ത്തുകയായിരു­ന്നു. കൂ­ടെ യാ­ത്ര ചെ­യ്­തി­രുന്ന സു­ഹൃത്തും സഹപ്രവര്‍­ത്ത­ക­നു­മാ­യി­രുന്ന സുഭാഷാ­ണ് ഇ­ന്ദു­വി­നെ തീ­വ­ണ്ടി­യില്‍ കാ­ണാതാ­യ വിവരം പോലീ­സില്‍ അറിയിച്ച­ത്.

Keywords:  Kochi, Kerala, High Court, Death, Student, Indhu, E ngineering student   
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia