SWISS-TOWER 24/07/2023

കിഡ്‌നി റാക്കറ്റ്: അപകീര്‍ത്തി കേസില്‍ ഹൈകോടതി സ്‌റ്റേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കിഡ്‌നി റാക്കറ്റ്:  അപകീര്‍ത്തി കേസില്‍ ഹൈകോടതി സ്‌റ്റേ
കൊച്ചി: കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് കിഡ്‌നി റാക്കറ്റും അധോലോക സംഘവും പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോഴിക്കോട് സബ് കോടതി വിധിച്ചതിനെ ഹൈക്കോടതി സ്‌റ്റേചെയ്തു.

ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ടി.പി. വിജയഭാസ്‌കര്‍, എഡിറ്റര്‍ ടൈറ്റസ് കെ. വിളയില്‍, റിപോര്‍ട്ടര്‍ സുനില്‍ കെ. ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് സബ് കോടതി വിധി പ്രസ്താവിച്ചത്. ഈ വിധി ഹൈക്കോടതി ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് സ്‌റ്റേ ചെയ്തിരുന്നത്.

2001 ജനുവരിയില്‍ ക്രൈം പത്രത്തില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് വന്‍ വൃക്ക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും ഉപയോഗിച്ച സിറിഞ്ച് വീണ്ടും കഴുകി വൃത്തിയാക്കി മയക്കുമരുന്ന് ലോബിക്ക് നല്‍കുന്നുവെന്നും പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുത്ത് വൃക്ക കച്ചവടം നടത്തുന്നുവെന്നും അതില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഉടമയും ഡോക്ടര്‍മാരും ഇടനിലക്കാരും പങ്കാളികളാണെന്നുമായിരുന്നു വാര്‍ത്ത.

വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ ഡിഐജി മുഹമ്മദ് യാസിനെ അന്വേഷണ ചുമതല ഏല്‍പിക്കുകയും അന്വേഷണത്തില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇതിന് വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അത് പൂഴ്ത്തിവയ്ക്കപ്പെടുകയായിരുന്നു.

തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കുശേഷം ക്രൈം ചീഫ് എഡിറ്റര്‍ക്കെതിരെയുള്ള അപകീര്‍ത്തിക്കേസില്‍ ഈ അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും രഹസ്യ രേഖ എന്ന നിലയില്‍ സീല്‍ ചെയ്ത കവറിലാണ് ഹാജരാക്കിയത്. എന്നാല്‍ ഹൈക്കോടതി ഇത് പബ്ലിക് ഡോക്യുമെന്റാണെന്നും അത് പ്രസിദ്ധീകരിക്കേണ്ടതാണെന്നും ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കോഴിക്കോട് കോടതിയില്‍ അത് പരസ്യപ്പെടുത്തിയത്.

ഈ രേഖ നിലവിലിരിക്കെയാണ് കോഴിക്കോട് സബ് കോടതി ജഡ്ജി സാലിഹ് നിയമവിരുദ്ധമായി  ക്രൈം  ചീഫ് എഡിറ്റര്‍ക്കും നാലുപേര്‍ക്കുമെതിരെ 25 ലക്ഷം രൂപയും 12 ശതമാനം പലിശയും അടക്കം 55 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി പ്രഖ്യാപിച്ചതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഈ കേസില്‍ വി.എസ്. അച്യുതാനന്ദന്‍, പി.സി. ജോര്‍ജ് എം.എല്‍.എ., ഡി.ഐ.ജി. മുഹമ്മദ് യാസിന്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. മുഹമ്മദാലി തുടങ്ങി 30 ഓളം സാക്ഷികളെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് കോഴിക്കോട് സബ് കോടതിയുടെ വിധി സ്‌റ്റേ ചെയ്തിരിക്കുന്നത്. ക്രൈംനുവേണ്ടി അഡ്വ. പ്രഭാമേനോനും അഡ്വ. മനോജ് ആര്‍.നായരും ഹാജരായി.

Keywords:  Kochi, Kozhikode, Hospital, News, Case, Court, Crime Branch, Fine, MLA, V.S Achuthanandan, Report, Kozhikode, Kerala, Malayalam News, Kerala Vartha, Baby-memorial-hospital
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia