High Court | സര്‍കാരിന് തിരിച്ചടിയായി ഹൈകോടതി വിധി; ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്നും ഡോ. സിസ തോമസിന് വിസിയായി തുടരാമെന്നും ഉത്തരവ്

 


കൊച്ചി: (www.kvartha.com) സാങ്കേതിക സര്‍വകലാശാല (KTU) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിനു നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍കാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. വിസി നിയമനം നടത്താന്‍ നടപടിയെടുക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

High Court | സര്‍കാരിന് തിരിച്ചടിയായി ഹൈകോടതി വിധി; ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്നും ഡോ. സിസ തോമസിന് വിസിയായി തുടരാമെന്നും ഉത്തരവ്

ഡോ. സിസ തോമസിനു താല്‍കാലിക ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പറഞ്ഞത്. ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന്, ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിസിയായി സര്‍കാര്‍ നിര്‍ദേശിച്ചവരും നിര്‍ദിഷ്ട യോഗ്യത ഉള്ളവര്‍ ആയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാകില്ലെന്നു കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടയാളാണെന്നും അതുകൊണ്ടുതന്നെ സര്‍കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു.

വിസിയായിരുന്ന ഡോ. എംഎസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ. സിസ തോമസിനു താല്‍കാലിക ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിട്ടത്.

Keywords: High Court upheld appointment of KTU VC Sisa Thomas, Kochi, News, High Court of Kerala, University, Trending, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia