Sabarimala | ശബരിമലയില്‍ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈകോടതി തടഞ്ഞു; സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും നിര്‍ദേശം
Jan 11, 2023, 18:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ശബരിമലയില്‍ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈകോടതി തടഞ്ഞു. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈകോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇത്തരം അരവണയുടെ സാംപിള്‍ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കില്‍ ഏലയ്ക്ക ഇല്ലാതെയോ അരവണ നിര്‍മിക്കാം. ഇക്കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി. തീര്‍ഥാടകരുടെ താല്‍പര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്നുമുള്ള നിലപാടെടുത്തു.
ശബരിമലയില്‍ അരവണ പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈകോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് എഫ്എസ്എസ്എഐ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ പറയുന്നത്.
കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് റിപോര്‍ടില്‍ നല്‍കിയിരിക്കുന്നത്. കോടതി നിര്‍ദേശിച്ച പ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമിഷണര്‍ നേരത്തേ റിപോര്‍ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയാണ് ഹൈകോടതി പരിഗണിക്കുന്നത്.
Keywords: High Court Banned distribution of Aravana Payasam at Sabarimala, Kochi, News, Sabarimala, Sabarimala Temple, High Court of Kerala, Food, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

