ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Jun 10, 2016, 15:58 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 10.06.2016) ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ . പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
കേസില്‍ ഇടപെടാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2000 സിസി ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ചതു നേരത്തേ സ്‌റ്റേ ചെയ്തിരുന്നു. ട്രൈബ്യൂണല്‍ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുമെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാറിന്റെ ഉത്തരവ്.
ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഡെല്‍ഹിയില്‍ രണ്ടു വര്‍ഷത്തെ സാവകാശം നല്‍കിയാണ് നിരോധനം നടപ്പാക്കിയതെന്നും കോടതി വ്യക്തമാക്കി. വാദം പൂര്‍ത്തീകരിച്ച് വിധി പ്രഖ്യാപിക്കുന്നതുവരെയാണ് സ്‌റ്റേ. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ക്കു പ്രധാന നഗരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
സംസ്ഥാനത്തു പൊതുഗതാഗത, തദ്ദേശ സ്ഥാപന വാഹനങ്ങളൊഴികെ 2000 സിസിക്കു മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും ജൂണ്‍ 23 മുതല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കരുതെന്നുമായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്.
ഹൈക്കോടതി വിധി ആശ്വാസകരമാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. വിധി പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:
കെ വെളുത്തമ്പുവിന്റെ മൃതദേഹം കാസര്‍കോട് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു; ആദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധി പേരെത്തി
Keywords: Diesel vehicles, Bus, K S R T C, Kochi, High Court of Kerala, Thiruvananthapuram, Kollam, Kochi, Thrissur, Kozhikode, Kannur, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.