Stay Order | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; 2 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈകോടതി സ്റ്റേ ചെയ്തു

 


കൊച്ചി: (KVARTHA) വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈകോടതി സ്റ്റേ ചെയ്തു. നാലാംവര്‍ഷ വിദ്യാര്‍ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷന്‍ എന്നിവരുടെ സസ്‌പെന്‍ഷനാണ് സ്റ്റേ ചെയ്തത്.

ജെഎസ് സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെയാണ് കോളജിലെ മറ്റൊരു റാഗിങ് പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ട് ഈ വിദ്യാര്‍ഥികള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇടക്കാല ഉത്തരവായാണ് ഇരുവരുടെയും സസ്‌പെന്‍ഷന് സ്റ്റേ അനുവദിച്ചത്. ആന്റി റാഗിങ് കമിറ്റിയോട് റിപോര്‍ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.

ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീര്‍ത്ത് സിദ്ധാര്‍ഥിന്റെ മരണത്തിലുള്ള റിപോര്‍ടിന് കൂടുതല്‍ ബലം നല്‍കാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ കേസില്‍ നാലുപേര്‍ക്കെതിരെ ആയിരുന്നു നടപടി. രണ്ടുപേരെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ രണ്ടുപേരുടെ സ്‌കോളര്‍ഷിപ് റദ്ദാക്കുകയായിരുന്നു.

Stay Order | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; 2 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈകോടതി സ്റ്റേ ചെയ്തു

കഴിഞ്ഞ വര്‍ഷം ഈ വിദ്യാര്‍ത്ഥികള്‍ 2021 ബാചിലെ വിദ്യാര്‍ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തെളിവുകളോ പരാതിയോ ആന്റി റാഗിങ് സമിതിക്ക് കിട്ടിയിരുന്നില്ല. സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പേരില്‍ ഈ വിദ്യാര്‍ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Keywords: News, Kerala, Kerala-News, Kochi-News, Malayalam-News, High Court, Stay, Suspension, Two Students, Pookode Veterinary College, Wayanad, Kochi News, High Court, Students, Allegation, Ragging, High Court stayed the suspension of two students in Pookode Veterinary College.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia