High Court | അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചു; 12 പ്രതികളുടെ ഇടക്കാല ഹര്‍ജി തള്ളി
Nov 15, 2023, 16:28 IST
ADVERTISEMENT
കൊച്ചി: (KVARTHA) അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചു. കുറ്റകൃത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ മധുവിനെ ആള്‍ക്കൂട്ടം നടത്തിച്ചു കൊണ്ടുപോകുമ്പോള്‍ സംഭവ സ്ഥലത്ത് ഹുസൈന് ഉണ്ടായിരുന്നില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, 12 പ്രതികളുടെ ഇടക്കാല ഹര്‍ജി തള്ളുകയും ചെയ്തു. മണ്ണാര്‍കാട് എസ് സി/എസ് ടി കോടതി വിധിക്കെതിരെ പ്രതികള്‍ നല്കിയ അപീലിലാണ് ഹൈകോടതിയുടെ നടപടി. ശിക്ഷ മരവിപ്പിച്ച സാഹചര്യത്തില്‍ ഹുസൈന് ജാമ്യം ലഭിക്കും. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യൂ ജില്ല പരിധിയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയും കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.
അടുത്ത വര്‍ഷം ജനുവരിയില്‍ പ്രതികളുടെയും സര്കാരിന്റെയും അപീലുകളില് ഹൈകോടതി വാദം കേള്‍ക്കും. അപീലുകളില് വിധി വരുന്നത് വഴി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് 13 പ്രതികള്‍ ഹൈകോടതി സമീപിച്ചത്.
അടുത്ത വര്‍ഷം ജനുവരിയില്‍ പ്രതികളുടെയും സര്കാരിന്റെയും അപീലുകളില് ഹൈകോടതി വാദം കേള്‍ക്കും. അപീലുകളില് വിധി വരുന്നത് വഴി ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടിയാണ് 13 പ്രതികള്‍ ഹൈകോടതി സമീപിച്ചത്.
Keywords: High Court stayed the penalty of first accused Hussain in Attapadi Madhu murder case, Kochi, News, High Court, Hussain, Accused, Attappadi Madhu murder, Execution, Bail, Petition, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

