High Court | പരിയാരത്ത് ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈകോടതി സ്റ്റേ ചെയ്തു
Jul 15, 2022, 21:34 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈകോടതി സ്റ്റേ ചെയ്തു. ഡോക്ടര്‍ക്ക് 70 വയസ്സുവരെ എല്ലാ ആനുകൂല്യങ്ങളും നല്‍കി സര്‍വീസില്‍ നിലനിര്‍ത്താനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
കണ്ണൂര്‍ തളാപ്പ് സ്വദേശി മെഡികല്‍ കോളജ് പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോക്ടര്‍ വി വി രാധാകൃഷ്ണനാണ് ഹൈകോടതിയെ സമീപിച്ചത്. ഹെല്‍ത് സെക്രടറി, മെഡികല്‍ എഡ്യൂകേഷര്‍ ഡയറക്ടര്‍, കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് പ്രിന്‍സിപല്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ഹൈകോടതിയെ സമീപിച്ചത്.
Keywords: High Court stayed move to dismiss doctors of Pariyaram, Kannur, News, Govt-Doctors, High Court of Kerala, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

