High Court | പരിയാരത്ത് ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈകോടതി സ്റ്റേ ചെയ്തു

 


കണ്ണൂര്‍: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ 62 വയസ് കഴിഞ്ഞ ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈകോടതി സ്റ്റേ ചെയ്തു. ഡോക്ടര്‍ക്ക് 70 വയസ്സുവരെ എല്ലാ ആനുകൂല്യങ്ങളും നല്‍കി സര്‍വീസില്‍ നിലനിര്‍ത്താനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.

High Court | പരിയാരത്ത് ഡോക്ടര്‍മാരെ പിരിച്ചുവിടാനുള്ള നീക്കം ഹൈകോടതി സ്റ്റേ ചെയ്തു

കണ്ണൂര്‍ തളാപ്പ് സ്വദേശി മെഡികല്‍ കോളജ് പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോക്ടര്‍ വി വി രാധാകൃഷ്ണനാണ് ഹൈകോടതിയെ സമീപിച്ചത്. ഹെല്‍ത് സെക്രടറി, മെഡികല്‍ എഡ്യൂകേഷര്‍ ഡയറക്ടര്‍, കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് പ്രിന്‍സിപല്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ഹൈകോടതിയെ സമീപിച്ചത്.

Keywords: High Court stayed move to dismiss doctors of Pariyaram, Kannur, News, Govt-Doctors, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia