HC | മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി; കടമ്പ്രയാറിലെ ജലം പരിശോധിക്കാന്‍ നിര്‍ദേശം
Mar 14, 2023, 17:54 IST
കൊച്ചി: (www.kvartha.com) മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈകോടതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണമെന്ന് പറഞ്ഞ കോടതി മാലിന്യസംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും നിര്‍ദേശിച്ചു. ബ്രഹ്‌മപുരം തീപ്പിടുത്തത്തിന് പിന്നാലെ കടമ്പ്രയാറിലെ ജലം പരിശോധിക്കണം. ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണം. കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമെന്നും കോടതി പറഞ്ഞു.
അതേസമയം, ബ്രഹ്‌മപുരത്ത് ജാഗ്രത തുടരുന്നുവെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് കോടതിയെ അറിയിച്ചു. അഗ്‌നിരക്ഷാ യൂനിറ്റുകള്‍ ഇപ്പോഴും ബ്രഹ്‌മപുരത്തുണ്ട്. നേരത്തെ പ്രവര്‍ത്തനം നടത്തിയ പകുതി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
സോണ്ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കൊച്ചി കോര്‍പറേഷന്‍ ഹൈകോടതിയെ അറിയിച്ചു. ബ്രഹ്‌മപുരത്ത് മാലിന്യസംസ്‌കരണത്തിന് പുതിയ ടെന്‍ഡര്‍ വിളിച്ചതായും കോര്‍പറേഷന്‍ അറിയിച്ചു. തുടര്‍ന്ന് വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഹൈകോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറും മലിനീകരണ ബോര്‍ഡ് ചിഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറും അടക്കമുള്ളവര്‍ ബ്രഹ്‌മപുരത്ത് ശനിയാഴ്ച സന്ദര്‍ശനം നടത്തി റിപോര്‍ട് തയാറാക്കിയിരുന്നു. കൊച്ചി നഗരത്തിന്റെ മാത്രമല്ല, സമീപപ്രദേശത്തെ എട്ടു മുനിസിപാലിറ്റികളില്‍ നിന്നുള്ള മാലിന്യം കൂടി ബ്രഹ്‌മപുരത്തേക്ക് എത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഈ മാലിന്യം ശേഖരിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ലെന്നുമാണ് റിപോര്‍ടില്‍ പറയുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയസംസ്‌കരണം നടക്കുന്നില്ല. ആകെ ഒരു ഷെഡ് മാത്രമാണ് പ്ലാന്റിലുള്ളത്. അതിനാല്‍ ഈ മാലിന്യങ്ങളുടെ സംസ്‌കരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
ബയോമൈനിങ്ങിന് വേണ്ട ഉപകരണങ്ങളില്ല. നിലവില്‍ ചില ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ബയോമൈനിങ് നടത്തുന്നത്. എന്നാല്‍ സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ഈ യന്ത്രങ്ങള്‍ക്ക് സാധിക്കില്ല. പ്ലാന്റിലേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും റിപോര്‍ടിലുണ്ട്.
Keywords: High court seeks details of money spent on waste plant, Kochi, News, High Court of Kerala, Fire, Report, District Collector, Kerala.
അതേസമയം, ബ്രഹ്‌മപുരത്ത് ജാഗ്രത തുടരുന്നുവെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് കോടതിയെ അറിയിച്ചു. അഗ്‌നിരക്ഷാ യൂനിറ്റുകള്‍ ഇപ്പോഴും ബ്രഹ്‌മപുരത്തുണ്ട്. നേരത്തെ പ്രവര്‍ത്തനം നടത്തിയ പകുതി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
സോണ്ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കൊച്ചി കോര്‍പറേഷന്‍ ഹൈകോടതിയെ അറിയിച്ചു. ബ്രഹ്‌മപുരത്ത് മാലിന്യസംസ്‌കരണത്തിന് പുതിയ ടെന്‍ഡര്‍ വിളിച്ചതായും കോര്‍പറേഷന്‍ അറിയിച്ചു. തുടര്‍ന്ന് വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഹൈകോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറും മലിനീകരണ ബോര്‍ഡ് ചിഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറും അടക്കമുള്ളവര്‍ ബ്രഹ്‌മപുരത്ത് ശനിയാഴ്ച സന്ദര്‍ശനം നടത്തി റിപോര്‍ട് തയാറാക്കിയിരുന്നു. കൊച്ചി നഗരത്തിന്റെ മാത്രമല്ല, സമീപപ്രദേശത്തെ എട്ടു മുനിസിപാലിറ്റികളില്‍ നിന്നുള്ള മാലിന്യം കൂടി ബ്രഹ്‌മപുരത്തേക്ക് എത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഈ മാലിന്യം ശേഖരിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ലെന്നുമാണ് റിപോര്‍ടില്‍ പറയുന്നത്.
ബയോമൈനിങ്ങിന് വേണ്ട ഉപകരണങ്ങളില്ല. നിലവില്‍ ചില ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ബയോമൈനിങ് നടത്തുന്നത്. എന്നാല്‍ സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ഈ യന്ത്രങ്ങള്‍ക്ക് സാധിക്കില്ല. പ്ലാന്റിലേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും റിപോര്‍ടിലുണ്ട്.
Keywords: High court seeks details of money spent on waste plant, Kochi, News, High Court of Kerala, Fire, Report, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.