High Court | മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യം; ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്ന് ഹൈകോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) ആമയിഴഞ്ചാന്‍ തോട് (Amaiyhanchan creek) ദുരന്തത്തില്‍ (Tragedy) രൂക്ഷ വിമര്‍ശനവുമായി (Criticized) കേരള ഹൈകോടതി. (Kerala High Court) മാലിന്യം (Garbage) തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്ന് പറഞ്ഞ കോടതി മാലിന്യ നിര്‍മാര്‍ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും സര്‍കാരിനോട് (Kerala Govt) നിര്‍ദേശിച്ചു.
ജോയിയെ (Joy) തോട്ടില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ ഇറങ്ങി തിരച്ചില്‍ നടത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങളെ (Fire Force Team) കോടതി പ്രകീര്‍ത്തിക്കുകയും ചെയ്തു. കൊച്ചിയിലെ വെള്ളക്കെട്ട് (Flood) സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
കൊച്ചിയിലെ കനാലുകളില്‍ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണമെന്നും ഹൈകോടതി പറഞ്ഞു. വിഷയത്തില്‍ ജില്ലാ കലക്ടറുടെ റിപോര്‍ടിന്മേലുള്ള കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താന്‍ അമികസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. സ്ഥലം സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനാണ് നിര്‍ദേശം. വെള്ളക്കെട്ട് സംബന്ധിച്ച കേസ് ജൂലൈ 31 ലേക്ക് പരിഗണിക്കാനായി മാറ്റി.
