വാക്‌സീന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി നിര്‍ദേശം
Jul 13, 2021, 15:17 IST
കൊച്ചി: (www.kvartha.com 13.07.2021) വാക്‌സീന്‍ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. അനുവാദമില്ലാതെ ഒരു ദിവസത്തെ പെന്‍ഷന്‍ തുകയില്‍നിന്ന് പണം ഈടാക്കിയെന്ന ഹര്‍ജിയിലാണ് ഹൈകോടതി ഇടപെടല്‍.
കെ എസ് ഇ ബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്നു വാക്‌സീന്‍ ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം തുക തിരികെ നല്‍കാനാണ് ഹൈകോടതി നിര്‍ദേശം. നിയമ പിന്‍ബലമുണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ തുക ഈടാക്കാനാകൂ എന്നും കോടതി നിരീക്ഷിച്ചു.
ഭാവിയില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. പെന്‍ഷന്‍ വിഹിതം നിര്‍ബന്ധമായി ഈടാക്കിയ കെ എസ് ഇ ബി നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും ഹൈകോടതി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.