ക്രിസ്ത്യന്‍ നാടാര്‍ സംവരണം; സര്‍കാര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 25.08.2021) ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍കാര്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. സിംഗിള്‍ ബഞ്ച് തന്നെ കേസ് പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്‌ററിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിച്ചു. 
Aster mims 04/11/2022

സംവരണ പട്ടികയില്‍ ഇല്ലാതിരുന്ന ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ ബി സി പട്ടികയില്‍ ഉള്‍പെടുത്തിയത്  സ്റ്റേ നല്‍കി ഇടക്കാല ഉത്തരവിട്ട സിംഗിള്‍ ബഞ്ചിനെതിരെ സര്‍കാര്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. വിഷയത്തില്‍ ഇടക്കാല ഉത്തരവ് മാത്രമാണ് സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ചതെന്നും അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് അറിയിച്ചത്. 

ക്രിസ്ത്യന്‍ നാടാര്‍ സംവരണം; സര്‍കാര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈകോടതി


സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസില്‍ ബാധകമാകുമോ എന്ന് പരിശോധിക്കാനും ഡിവിഷന്‍ ബഞ്ച്, സിംഗിള്‍ ബഞ്ചിന് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച രേഖകള്‍ സിംഗിള്‍ ബഞ്ചിന് മുന്നില്‍ ഹാജരാക്കാന്‍ സര്‍കാരിനോട് കോടതി ആവശ്യപ്പെട്ടു. സര്‍കാര്‍ ഹര്‍ജി സമര്‍പിച്ചാല്‍ വേഗത്തില്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

മറാതാ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍കാര്‍ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈകോടതി സിംഗിള്‍ ബഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ ബി സി പട്ടികയില്‍ ഉള്‍പെടുത്തിയത് സ്റ്റേ ചെയ്തത്. പിന്നോക്ക പട്ടികയില്‍ കൂട്ടിച്ചേര്‍കല്‍ നടത്താന്‍ ഭരണഘടനയുടെ നൂറ്റിരണ്ടാം ഭേദഗതി പ്രകാരം, രാഷ്ട്രപതിയുടെ തീരുമാനം വേണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹൈകോടതി സിംഗിള്‍ ബഞ്ച് പ്രഥമദൃഷ്ടിയാല്‍ വിലയിരുത്തിയിരുന്നത്.

Keywords:  News, Kerala, State, Kochi, Reservation, High Court, Government, High court rejected Kerala government appeal on Nadar Reservation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia