മനുഷ്യശരീരത്തില്‍ 'കുറ്റവാളിയായ വൃക്ക, കരള്‍, ഹൃദയം എന്നിങ്ങനെ ഇല്ല; ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യക്തിയുടെ വൃക്കദാനം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ച തീരുമാനം റദ്ദാക്കി ഹൈകോ ടതി
Sep 1, 2021, 16:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 01.09.2021) മനുഷ്യശരീരത്തില്‍ 'കുറ്റവാളിയായ വൃക്ക, കരള്‍, ഹൃദയം എന്നിങ്ങനെ ഇല്ലെന്നു ചൂണ്ടിക്കാട്ടി വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച തീരുമാനം റദ്ദാക്കി ഹൈകോടതി. ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയുടെ വൃക്കദാനം ചെയ്യാനുള്ള അനുമതിയാണ് എറണാകുളം ജില്ലാതല ഓതറൈസേഷന്‍ കമിറ്റി നിഷേധിച്ചത്.
കൊല്ലം നെടുമ്പന മഠത്തിലഴികത്ത് രാധാകൃഷ്ണപിള്ള (54)യ്ക്ക് വൃക്കദാനം ചെയ്യാന്‍ അനുമതി തേടി തിരുവനന്തപുരം പൂന്തുറ പുതുവല്‍ പുത്തന്‍വീട്ടില്‍ ആര്‍ സജീവന്‍(38) നല്‍കിയ അപേക്ഷയാണ് നിഷേധിച്ചത്. രാധാകൃഷ്ണ പിള്ളയുടെ ഡ്രൈവറും സുഹൃത്തും കൂടിയായിരുന്നു സജീവ്.
എല്ലാവരിലും ഒഴുകുന്നത് ഒരേ രക്തമാണെന്നും മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ കുറ്റവാളികളല്ലെന്നും ചീഫ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മലബാറിലെ പ്രശസ്തമായ 'പൊട്ടന്‍ തെയ്യം' തോറ്റംപാട്ടിലെ വരികളും. ജാതീയതയടക്കമുള്ള സാമൂഹിക തിന്മകള്‍ ഇല്ലാതാക്കാനും തുല്യത സ്ഥാപിക്കാനുമാണ് പൊട്ടന്‍ തെയ്യം തോറ്റംപാട്ടിലൂടെ ശ്രമിക്കുന്നത്. കേരളത്തിലൊട്ടാകെ പൊട്ടന്‍ തെയ്യം കളിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിവന്റെ അവതാരമാണ് പൊട്ടന്‍ തെയ്യം എന്നാണ് വിശ്വാസമെന്നു അദ്ദേഹം വിധിന്യായത്തില്‍ ഉള്‍പെടുത്തി.

Keywords: News, Kerala, Kochi, High Court, Law, Justice, Chief Justice, Criminal Case, Case, High court quashes decision to deny kidney donation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.