High Court | കെഎം ശാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ ഉത്തരവിട്ട് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ശാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി. ശാജിയില്‍നിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ഹൈകോടതിയുടെ ഉത്തരവ്. ബാങ്ക് ഗാരന്റി വെച്ചുകൊണ്ട് പണം തിരിച്ചുകൊടുക്കാനാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് സിയാദ് റഹ് മാന്റേതാണ് ഉത്തരവ്.

High Court | കെഎം ശാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ ഉത്തരവിട്ട് ഹൈകോടതി

വിജിലന്‍സ് പിടിച്ചെടുത്ത തുക തിരികെ നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കെഎം ശാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി. സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെഎം ശാജിക്കെതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദന കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് അഴീക്കോട്ടെ വീട്ടിലുള്‍പെടെ നടത്തിയ റെയ്ഡില്‍ 47 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിച്ച പണമാണ് ഇതെന്നായിരുന്നു ശാജി പറഞ്ഞിരുന്നത്. എന്നാല്‍ ഈ പണം അനധികൃതമായി നേടിയതാണെന്നായിരുന്നു വിജിലന്‍സിന്റെ വാദം.

ശാജിക്കെതിരായ കേസിന്റെ തുടര്‍ നടപടികള്‍ പിന്നീട് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനിടെയാണ് പിടിച്ചെടുത്ത പണം വിട്ടുനല്‍കണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് കെഎം ശാജി കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈകോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Keywords:  High Court ordered to return Rs 47 lakh seized from k m Shaji , Kochi, News, Politics, High Court, KM Shaji, Petition, Complaint, Raid, Vigilance, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia