ജപ്തി ചെയ്ത പണയഭൂമി ബാങ്ക് വിലകുറച്ച് വില്‍ക്കരുതെന്ന് കോടതി ഉത്തരവ്
Feb 22, 2018, 11:08 IST
ADVERTISEMENT
കൊച്ചി :(www.kvartha.com 22/02/2018) വായ്പാക്കുടിശ്ശിക ഈടാക്കാന്‍ പണയ ഭൂമി വിലകുറച്ചു വില്‍ക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. യൂക്കോ ബാങ്കിന്റെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രാഞ്ച് വായ്പാക്കുടിശ്ശിക ഈടാക്കാന്‍ പണയഭൂമി വിലകുറച്ച് വിറ്റെന്ന് ആരോപിച്ച് എഴുപുന്ന സ്വദേശി ഉണ്ണികൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ബാങ്ക് ഭൂമി വിറ്റ നടപടി റദ്ദാക്കി. കുടിശ്ശിക തിരിച്ചു പിടിക്കാന്‍ ഭൂമി ബാങ്ക് അധികൃതര്‍ ഏറ്റെടുത്ത് കഴിഞ്ഞ നവംബറില്‍ 85.60 ലക്ഷം രൂപക്ക് അരൂക്കുറ്റി സ്വദേശികള്‍ക്ക് വിറ്റു. കുടിശ്ശിക ഒരു കോടി രൂപക്ക് മുകളിലായതിനാല്‍ ഹര്‍ജിക്കാരന്റെ മറ്റ് സ്വത്തുക്കളും ജപ്തി ചെയ്ത് പണം ഈടാക്കാനായി ബാങ്കിന്റെ നീക്കം. ഇതിനെ ചാദ്യം ചെയ്താണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ തന്റെ ഭൂമിക്ക് മൂന്നു കോടിയോളം രൂപ വില വരുമെന്നും ഒന്നരക്കോടി നല്കാന് ആളുണ്ടെന്നും ഹര്ജിക്കാരന് വ്യക്തമാക്കി തുടര്‍ന്നാണ് ഭൂമിയുടെ ഉടമസ്ഥനെ ചൂഷണം ചെയ്യുന്ന നിലപാട് ബാങ്കുകള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഹര്ജിക്കാരന് ഹാജരാക്കിയ ഡി.ഡി സ്വീകരിച്ച് ബാങ്ക് അധികൃതര്‍ പണയഭൂമിയുടെ ആധാരവും മറ്റു രേഖകളും തിരിച്ചു നല്‍കണം. ബാങ്കിന്റെ പക്കല്‍ നിന്ന് ഭൂമി വാങ്ങിയവര്‍ക്ക് 12 ശതമാനം പലിശയടക്കം തുക തിരികെ കൊടുക്കണമെന്നും വിധിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Court, High Court, Bank, High court ordered bank attached land not sale in low price

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.