'കേരളത്തിലെ പൊതുഇടങ്ങൾ കൈയേറിയ കൊടിമരങ്ങൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു'; സർകാരിനെ ചോദ്യം ചെയ്ത് ഹൈകോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 12.10.2021) കേരളത്തിൽ പൊതു ഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈകോടതി. കേരളത്തിന്‍റെ പൊതുഇടങ്ങളിൽ മുക്കിലും മൂലയിലും കൊടിമരങ്ങളാണെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്തരം കൊടിമരങ്ങള്‍ പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും കുറ്റപ്പെടുത്തി.

റോഡ് അരികിലും പൊതു ഇടങ്ങളിലും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

റോഡ് അരികിലും പൊതു ഇടങ്ങളിലും ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണം. ഇങ്ങനെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
Aster mims 04/11/2022

'കേരളത്തിലെ പൊതുഇടങ്ങൾ കൈയേറിയ കൊടിമരങ്ങൾ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നു'; സർകാരിനെ ചോദ്യം ചെയ്ത് ഹൈകോടതി

മന്നം ഷുഗര്‍മിലിന്‍റെ കവാടത്തില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യണമെന്ന ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇടപെടല്‍.

നിർദേശത്തിൽ നവംബര്‍ ഒന്നിന് സര്‍കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

Keywords:  News, High Court of Kerala, High Court, Kerala, State, Kochi, Top-Headlines, Government, Flagpoles, High Court opposes erection of flagpoles in public places.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia