Stay Order | ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു; വിചാരണ നടപടികള്‍ രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തി വയ്ക്കാനും നിര്‍ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കൊച്ചി: (www.kvartha.com) ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാമിനെതിരായി ചുമത്തിയ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത്. 
Aster mims 04/11/2022

നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍കാര്‍ നല്‍കിയ അപീല്‍ ഹര്‍ജിയിലാണ് കോടതി നടപടി. വിചാരണ നടപടികള്‍ രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തി വയ്ക്കാനും കോടതി ഉത്തരവിട്ടു. സര്‍കാരിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
കേസിലെ മുഖ്യ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നരഹത്യാക്കുറ്റം ഒഴിവാക്കിയത്. ഇതിനെതിരെയാണ് സര്‍കാര്‍ ഹൈകോടതിയെ സമീപിച്ചത്. നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. 

Stay Order | ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു; വിചാരണ നടപടികള്‍ രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തി വയ്ക്കാനും നിര്‍ദേശം


മുഖ്യ പ്രതിക്കെതിരെ നരഹത്യയ്ക്കു തെളിവുകളുണ്ടെന്നും ശ്രീറാം ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സര്‍കാര്‍ കോടതിയില്‍ അറിയിച്ചു. നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈകോടതി കണ്ടെത്തിയാല്‍ ഇതു കൂടി ചേര്‍ത്തു വിചാരണ നടത്തുന്നതിനാണ് വിചാരണ നടപടി നിര്‍ത്തി വച്ചിരിക്കുന്നത്.

അതേസമയം, ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കോടതി നോടീസ് അയച്ചിട്ടുണ്ട്. കേസില്‍ വിശദമായ വാദം കേള്‍ക്കും. നരഹത്യാകുറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നായിരുന്നു സര്‍കാര്‍ വാദം. 

Keywords:  News,Kerala,State,Kochi,Case,Stay order,Court,Court Order,High Court of Kerala,Top-Headlines,Trending,Government, High Court on Sriram Venkitaraman case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script