SWISS-TOWER 24/07/2023

Corruption | അഴിമതിയും സ്വജന പക്ഷപാതവും നടത്താന്‍ കോവിഡ് കാലത്തെ ദുരന്തങ്ങള്‍ മറയാകരുത്; പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം ഉണ്ട്; അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്നും ഹൈകോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) ദുരന്തകാലത്ത് ആര്‍ക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ഹൈകോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡികല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള വിഷയത്തില്‍ ലോകായുക്ത ഇടപെടലിനെതിരായ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണം.

അഴിമതിയും സ്വജന പക്ഷപാതവും നടത്താന്‍ ദുരന്തങ്ങള്‍ മറയാകരുതെന്ന് പറഞ്ഞ കോടതി അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്നും വിലയിരുത്തി. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു.

Corruption | അഴിമതിയും സ്വജന പക്ഷപാതവും നടത്താന്‍ കോവിഡ് കാലത്തെ ദുരന്തങ്ങള്‍ മറയാകരുത്; പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം ഉണ്ട്; അന്വേഷണത്തെ എന്തിന് ഭയക്കുന്നുവെന്നും ഹൈകോടതി

ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപല്‍ സെക്രടറി രാജന്‍ ഖോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കു ലോകായുക്ത നോടിസ് അയച്ചിരുന്നു.

ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ എട്ടിനു ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും.

ശൈലജയെ കൂടാതെ അന്നത്തെ ആരോഗ്യ സെക്രടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജെനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കംപനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണു പരാതി. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെ തുടര്‍ന്നാണു കേസ് ഫയലില്‍ സ്വീകരിച്ചത്.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണു പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. പിപിഇ കിറ്റുകള്‍ക്കു പുറമേ സര്‍ജികല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയില്‍ ആരോപിക്കുന്നു. ചട്ടങ്ങള്‍ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി.

മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. വിപണി നിരക്കിനേക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കംപനികളില്‍ നിന്നു പിപിഇ കിറ്റുകള്‍ വാങ്ങിയത്. സാധാരണഗതിയില്‍ സാധനങ്ങള്‍ വിതരണം ചെയ്ത ശേഷമാണു പണം അനുവദിക്കുക. എന്നാല്‍ ഇവിടെ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പു തന്നെ കംപനിക്ക് ഒമ്പതു കോടി രൂപ അനുവദിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് കേരള മെഡികല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി പിപിഇ കിറ്റ്, മാസ്‌ക്, കയ്യുറ തുടങ്ങിയവ സംഭരിച്ചതില്‍ കോടികളുടെ ക്രമക്കേട് നടന്നതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 400 രൂപയ്ക്കു താഴെ പിപിഇ കിറ്റ് ലഭ്യമായിരുന്നപ്പോള്‍ സാന്‍ ഫാര്‍മ കംപനിയില്‍ നിന്ന് 1550 രൂപയ്ക്കാണ് കോര്‍പറേഷന്‍ വാങ്ങിയത്.

ഇങ്ങനെയൊരു കംപനി തന്നെ ഇല്ല. 12.15 കോടി രൂപയുടെ ഗ്ലൗസ് കഴക്കൂട്ടത്തെ പച്ചക്കറി സംഭരണക്കാര്‍ വഴി ബ്രിടനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് ധന വിഭാഗത്തിന്റെയും അകൗണ്ടന്റ് ജെനറലിന്റെയും പരിശോധന നടക്കുകയാണ്.

Keywords: High Court on petition regarding Lokayukta investigation in Covid PPE Kit purchase, Kochi, News, High Court of Kerala, Complaint, Corruption, Allegation, Trending, COVID-19, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia