HC Intervened | കൊച്ചിയില്‍ പഴകിയ മാംസം പിടിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈകോടതി; അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കാന്‍ നിര്‍ദേശം
Jan 13, 2023, 14:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കളമശ്ശേരിയില്‍ കൊച്ചിയിലെ ഹോടെലുകളില്‍ വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ ഇറച്ചിയും 150 കിലോഗ്രാം പഴകിയ എണ്ണയും പിടികൂടിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈകോടതി.
വിഷയത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് (കെല്‍സ) രെജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച് കെല്‍സ കളമശ്ശേരി മുനിസിപാലിറ്റിയോട് റിപോര്‍ട് തേടിയിട്ടുണ്ട്.
നഗരത്തിലെ വിവിധ ചെറുകിട ഹോടെലുകള്‍ക്കും തട്ടുകടകള്‍ക്കും ഷവര്‍മ, അല്‍ഫാം അടക്കമുള്ള വിഭവങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച മാംസം വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയില്‍നിന്നാണ് വ്യാഴാഴ്ച 500 കിലോ അഴുകിയ ഇറച്ചി പിടിച്ചെടുത്തത്. കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന.
സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാര്‍ ആരും പരിശോധന നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കാന്‍ കൊണ്ടുപോയി.
കൈപ്പടമുകളില്‍ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഫ്രീസറുകളില്‍ മാംസം സൂക്ഷിച്ചിരുന്നതെന്നും കെട്ടിടത്തിനു പുറത്തു തെങ്ങിന്‍ ചുവട്ടില്‍ വരെ ഫ്രീസറുകള്‍ വച്ചാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡിന് തൊട്ട് മുന്‍പും കേന്ദ്രത്തില്‍ നിന്ന് കൊച്ചിയിലെ വിവിധ ഹോടെലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്നാണ് കണ്ടെത്തല്‍. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സംഭവത്തില്‍ സ്ഥാപനത്തിന്റെ ഉടമ പാലക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോടീസ് നല്‍കി.
Keywords: News,Kerala,State,Kochi,High Court of Kerala,Investigates,Top-Headlines,Trending, High Court intervened on expired meat found in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

