Court Oder | നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിജയ് ബാബുവിന് ഉപാധികളോടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഹൈകോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് . അഞ്ചുലക്ഷം രൂപയുടെ ബോന്‍ഡും സംസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും, 27 മുതല്‍ അടുത്ത മാസം മൂന്ന് വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുന്‍പാകെ ഹാജരാകണം എന്നീ മൂന്ന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അഥവാ നടനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു.
   
 Court Oder | നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈകോടതി

 കേസിലെ നടപടി ക്രമങ്ങള്‍ രഹസ്യമായി നടത്തിയ കോടതി, സമൂഹമാധ്യമങ്ങളിലൂടെ അക്രമിക്കപെട്ട നടിയെയോ കുടുംബത്തെയോ അപമാനിക്കരുതെന്നും നിര്‍ദേശിച്ചു. ജസ്റ്റിസ് ബെചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. സര്‍കാരിനു വേണ്ടി പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാകോസ് ഹാജരായി.

Keywords:  High Court grants anticipatory bail to Vijay Babu, News, Kerala,Top-Headlines, Court Order, Case, Complaint, Arrest, State, Social Media, Family, Justice, Director, Prosecution, Additional Director General, Gracious Kuriakose. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia