SWISS-TOWER 24/07/2023

Retirement | ജീവനക്കാരുടെ വിരമിക്കല്‍ പ്രായപരിധി നീട്ടി നല്‍കി ഹൈകോടതിയുടെ അസാധാരണ നടപടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ജീവനക്കാരുടെ വിരമിക്കല്‍ പ്രായപരിധി നീട്ടി നല്‍കി ഹൈകോടതിയുടെ അസാധാരണ നടപടി. ജോയിന്റ് രെജിസ്ട്രാര്‍ അടക്കം ഈ മാസം വിരമിക്കേണ്ട രണ്ടു ജീവനക്കാര്‍ക്ക് സര്‍വീസില്‍ തുടരാമെന്ന അസാധാരണ ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. സര്‍കാരിന്റെ എതിര്‍പ്പ് തള്ളിയാണ് ഈ ഉത്തരവ്.

സാധാരണ സര്‍കാര്‍ ജീവനക്കാരുടേതിനു സമാനമായി 56 വയസാണ് ഹൈകോടതി ജീവനക്കാരുടേയും വിരമിക്കല്‍ പ്രായം. എന്നാല്‍ ഇത് രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണമെന്ന ശുപാര്‍ശ ഹൈകോടതി സര്‍കാരിന് മുന്നില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ സര്‍കാര്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല. സര്‍വീസ് നീട്ടി നല്‍കണമെന്ന ആവശ്യവുമായി രണ്ടു ജീവനക്കാരും ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് അനു ശിവരാമന്‍ നല്‍കിയ ഇടക്കാല ഉത്തരവില്‍ ഇവര്‍ക്ക് സര്‍വീസില്‍ തുടരാനുള്ള അനുമതി നല്‍കിയിരുന്നില്ല.
Aster mims 04/11/2022

Retirement | ജീവനക്കാരുടെ വിരമിക്കല്‍ പ്രായപരിധി നീട്ടി നല്‍കി ഹൈകോടതിയുടെ അസാധാരണ നടപടി

റിട് ഹര്‍ജിയിലെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും അവരുടെ വിരമിക്കല്‍ എന്ന ഇടക്കാല ഉത്തരവാണ് അന്ന് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് ഹൈകോടതിയിലെ ഡ്രൈവറും മറ്റൊരു ജോയിന്റ് രെജിസ്ട്രാറും ഹൈകോടതിയില്‍ മറ്റൊരു ഹര്‍ജിയുമായി എത്തിയത്. ഇവര്‍ ഈ മാസം വിരമിക്കേണ്ടവരായിരുന്നു.

ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ വിരമിക്കല്‍ നീട്ടിനല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതുപ്രകാരം സര്‍വീസ് നീട്ടിനല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Keywords: High Court extends worker retirement, Kochi, News, Retirement, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia