High Court | കാട്ടാക്കട സംഭവം ഞെട്ടിക്കുന്നത്: യാത്രക്കാരോട് ഈ രീതിയില്‍ പെരുമാറിയാല്‍ എങ്ങനെ കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുമെന്ന് ഹൈകോടതി; വിശദാംശങ്ങള്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ നിര്‍ദേശം

 


കൊച്ചി: (www.kvartha.com) കോളജ് വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷന്‍ ടികറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈകോടതി. മകളുടെ മുന്നില്‍വച്ചാണ് പിതാവിനെ ആക്രമിച്ചത്. യാത്രക്കാരോട് ഈ രീതിയില്‍ പെരുമാറിയാല്‍ എങ്ങനെ കെഎസ്ആര്‍ടിസിയെ ആശ്രയിക്കുമെന്ന് ചോദിച്ച കോടതി, സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി.

High Court | കാട്ടാക്കട സംഭവം ഞെട്ടിക്കുന്നത്: യാത്രക്കാരോട് ഈ രീതിയില്‍ പെരുമാറിയാല്‍ എങ്ങനെ കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുമെന്ന് ഹൈകോടതി; വിശദാംശങ്ങള്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ നിര്‍ദേശം

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപോയിലാണ് സംഭവമുണ്ടായത്. പൂവച്ചല്‍ പഞ്ചായത് ജീവനക്കാരന്‍ ആമച്ചല്‍ സ്വദേശി പ്രേമനനാണ് (53) മര്‍ദനമേറ്റത്. മകള്‍ മലയിന്‍കീഴ് മാധവകവി ഗവ.കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ രേഷ്മയുടെ കണ്‍സഷന്‍ ടികറ്റ് പുതുക്കി വാങ്ങാനെത്തിയതായിരുന്നു പ്രേമനന്‍. രേഷ്മയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

കണ്‍സഷന്‍ ലഭിക്കാന്‍ കോഴ്‌സ് സര്‍ടിഫികറ്റ് വേണമെന്നു കൗന്‍ഡറിലിരുന്ന ജീവനക്കാരന്‍ പറഞ്ഞു. മൂന്നു മാസം മുന്‍പ് കാര്‍ഡ് എടുത്തപ്പോള്‍ സര്‍ടിഫികറ്റ് നല്‍കിയതാണെന്നു പ്രേമനന്‍ വിശദീകരിച്ചു. എന്നാല്‍, സര്‍ടിഫികറ്റ് ഇല്ലാതെ കണ്‍സഷന്‍ നല്‍കാനാകില്ലെന്നു ജീവനക്കാരന്‍ വാശിപിടിച്ചു.

ഇതോടെ വാക് തര്‍ക്കമുണ്ടാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Keywords: High Court criticized Kattakada KSRTC depot manhandling issue, Kochi, News, KSRTC, High Court of Kerala, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia