HC appoints amicus curiae | സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ അമികസ് ക്യൂറിയെ നിയോഗിച്ച് ഹൈകോടതി

 


കൊച്ചി: (www.kvartha.com) സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ അമികസ് ക്യൂറിയെ നിയോഗിച്ച് ഹൈകോടതി. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്നത്തില്‍ കോടതിയെ സഹായിക്കുന്നതിനാണ് അമികസ് ക്യൂറിയായി അഡ്വ. ധീരേന്ദ്ര കൃഷ്ണനെ ചുമതലപ്പെടുത്തിയത്. സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെന്നറിഞ്ഞെന്നും മൊഴിയുടെ പകര്‍പ്പ് കിട്ടാന്‍ അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഹര്‍ജി 11ന് വീണ്ടും പരിഗണിക്കും.

HC appoints amicus curiae | സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ അമികസ് ക്യൂറിയെ നിയോഗിച്ച് ഹൈകോടതി

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം തവണയും തുടരുകയാണ്. കോടതിയില്‍ നല്‍കിയ 164-ന്റെ പകര്‍പ് ലഭിച്ചതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയില്‍ നിന്ന് മൊഴിയെടുക്കാന്‍ തുടങ്ങിയത്. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടെന്നും കോണ്‍സുല്‍ ജെനറല്‍ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹ വസ്തുക്കള്‍ കൊടുത്തയച്ചെന്നും അടക്കമുള്ള മൊഴികളാണ് സ്വപ്ന നല്‍കിയിട്ടുള്ളത്. കൂടാതെ, കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും 164ല്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശമുണ്ട്.

അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രെജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജി, കോടതിയുടെ പരിഗണനയിലാണ്.  തിരുവനന്തപുരം പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ഹൈകോടതി സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. എന്നാല്‍ അന്വേഷണ സംഘം പിന്നീട് വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതായി സ്വപ്ന കോടതിയെ അറിയിച്ചു. ഇതിന് പൊലീസിനുള്ള അധികാരത്തെ തടയാന്‍ കഴിയുകയില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ് മാന്‍ വ്യക്തമാക്കി.

Keywords: High Court appoints amicus curiae in Saritha's petition seeking Swapna's secret statement.  News, Kerala, Top-Headlines, High Court, Plea, Advocate, Enforcement, Chief Minister, Police, Case, Palakkad. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia