ഹൈക്കമാന്‍ഡ് പറഞ്ഞു, വിന്‍സന്റിനൊപ്പം നില്‍ക്കുക! പക്ഷേ, ഉമ്മന്‍ ചാണ്ടി മിണ്ടാത്തതെന്തുകൊണ്ട് ? സെന്‍കുമാര്‍ വിഷയത്തിലും ഉമ്മന്‍ ചാണ്ടി മൗനത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.07.2017) കോവളം എംഎല്‍എ എം വിന്‍സന്റ് സ്ത്രീപീഡന വിവാദത്തില്‍ അറസ്റ്റിലായതിനേത്തുടര്‍ന്ന് കെപിസിസി നേതൃത്വം അടിയന്തരമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ട ശേഷമാണ് സുപ്രധാനമായ തീരുമാനമെടുത്തത്. കോടതി വിധി എതിരായാല്‍ മാത്രം രാജിവച്ചാല്‍ മതിയെന്നും കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ് അറസ്റ്റിനു പിന്നിലെന്നുമുള്ള കേരള നേതൃത്വത്തിന്റെ നിലപാട് ഹൈക്കമാന്‍ഡ് ശരിവച്ചു. അതോടെയാണ് വിന്‍സന്റ് രാജിവയ്ക്കില്ലെന്ന പരസ്യ നിലപാടിലേക്ക് കെപിസിസി പ്രസിഡന്റ് എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ എത്തിയത്.

അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിരിക്കുന്ന മൗനത്തേക്കുറിച്ച് പാര്‍ട്ടിയില്‍ പല തരം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എ ഗ്രൂപ്പുകാരനായ വിന്‍സന്റിനെ കൈവിടാനും വയ്യ. എന്നാല്‍ സ്ത്രീപീഡന കേസില്‍ അറസ്റ്റിലായ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അത് നാണക്കേടാകുമോ എന്ന ആശങ്കയാണത്രേ ഉമ്മന്‍ ചാണ്ടിക്ക്. തിങ്കളാഴ്ച ഉമ്മന്‍ ചാണ്ടി നിലപാട് തുറന്നു പറയുമെന്നും സൂചനയുണ്ട്. പരാതിക്കാരിയായ സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍ പ്രതിയെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. എ കെ ശശീന്ദ്രനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും അദ്ദേഹം എംഎല്‍എ സ്ഥാനം രാജി വയ്ക്കാതിരിക്കുന്നതും കൂടി ഉന്നയിക്കാനും ഉദ്ദേശമുണ്ട്.

ഹൈക്കമാന്‍ഡ് പറഞ്ഞു, വിന്‍സന്റിനൊപ്പം നില്‍ക്കുക! പക്ഷേ, ഉമ്മന്‍ ചാണ്ടി മിണ്ടാത്തതെന്തുകൊണ്ട് ? സെന്‍കുമാര്‍ വിഷയത്തിലും ഉമ്മന്‍ ചാണ്ടി മൗനത്തില്‍


സമീപകാലത്ത് ടി പി സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ വിവാദമായപ്പോഴും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നില്ല. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് സെന്‍കുമാറിന്റേത് എന്ന് പരാതി കൊടുത്തവരില്‍ പ്രധാനി മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ്. യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ലീഗ് മാത്രമല്ല പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സെന്‍കുമാറിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി മിണ്ടിയില്ല. ഉമ്മന്‍ ചാണ്ടിയുമായി സെന്‍കുമാറിനുള്ള വ്യക്തിപരമായ അടുപ്പമാണ് കാരണമെന്നാണ് അറിയുന്നത്. യുഡിഎഫ് നേതാക്കള്‍ പറയുന്നതും അതുതന്നെയാണ്.

എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായിട്ടും പ്രതികരിക്കാത്തത് ഉമ്മന്‍ ചാണ്ടിയെ ജനമധ്യത്തില്‍ അപഹാസ്യനാക്കുന്നു എന്ന തരത്തില്‍ സഹപ്രവര്‍ത്തകരായ നേതാക്കള്‍ പരോക്ഷ സൂചന നല്‍കിയെന്നാണ് വിവരം.

Also Read:

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: High Command support to Vincent M L A? Thiruvananthapuram, News, Molestation, Congress, Criticism, Controversy, Politics, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia