പുനസംഘടന: കെപിസിസിയുടെ പട്ടിക തളളി

 


പുനസംഘടന: കെപിസിസിയുടെ പട്ടിക തളളി
ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പുനസംഘടനയ്ക്ക് കേരളത്തില്‍ നിന്നുളള നേതാക്കള്‍ നല്‍കിയ പട്ടിക ഹൈക്കമാന്‍ഡ് തളളി. പുതിയ പട്ടിക തയാറാക്കാന്‍  കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിവയലാര്‍ രവിയുടെ അതൃപ്തിയും ഇടപെടലുമാണ് പട്ടിക തള്ളാന്‍ കാരണമെന്നാണ് സൂചന.

പുതിയ പട്ടികയില്‍ എ, ഐ ഗ്രൂപ്പുകള്‍  വീതംവയ്പ്പ് നടത്തിയെന്ന് വയലാര്‍ രവി കേന്ദ്രനേതാക്കളെ ധരിപ്പിച്ചിരുന്നു. ഇതിനാലാണു കേരളത്തില്‍ ധാരണയിലെത്തിയ ശേഷം പട്ടിക നല്‍കാന്‍ നിര്‍ദേശിച്ചത്. ഇതിനിടെ പ്രധാനപ്പെട്ട മൂന്ന് സ്ഥാനങ്ങള്‍ ഒഴിച്ചിടാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തീരുമാനിച്ചിരുന്നു. ഈ ഭാരവാഹികളെ എഐസിസി നിര്‍ദേശിക്കട്ടെയെന്നും അറിയിച്ചു. ഈ നിര്‍ദേശം അംഗീകരിച്ചു പട്ടികയ്ക്ക് അനുമതി നല്‍കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ കേന്ദ്രം ഈ പട്ടിക തളളുകയായിരുന്നു.

സാധ്യതാ പട്ടിക തയാറാക്കിയതില്‍ രണ്ടു വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍, 25 സെക്രട്ടറിമാര്‍ എന്നിങ്ങനെയാണ് കെപിസിസി നേതൃനിര. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്തെത്തിയ ശേഷം വീണ്ടും ചര്‍ച്ചകള്‍ നടത്തും. വയലാര്‍ രവി, എ.കെ.ആന്റണി എന്നിവരുമായും കൂടിയാലോചനകള്‍ നടത്തും.

Key Words: Kerala, Congress, KPCC, Oommen Chandy, Ramesh Chennithala, Politics, Sonia Gandhi, A K Antony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia