Seminar | വർഗീയ ധ്രുവീകരണത്തിൻ്റെ കാണാപ്പുറങ്ങൾ: മുസ്ലിം ലീഗ് കണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു


● എം.കെ. മുനീർ എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്തു.
● എം.എം. ഹസ്സൻ ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
കണ്ണൂർ: (KVARTHA) വർഗീയ ധ്രുവീകരണത്തിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു. ചേമ്പർഹാളിൽ നടന്ന സെമിനാർ മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഉപലീഡർ ഡോക്ടർ എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ, നാസർ ഫൈസി കൂടത്തായി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുർ റഹ് മാൻ കല്ലായി പ്രസംഗിച്ചു. ജില്ലാമുസ്ലിംലീഗ്പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ മഹമുദ് കടവത്തൂർ, അഡ്വ. കെ എ ലത്തീഫ്, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ടി എ തങ്ങൾ, സി കെ മുഹമ്മദ്, അഡ്വ. എം പി മുഹമ്മദലി, ടി പി മുസ്തഫ, പി കെ സുബൈർ, ബി കെ അഹമ്മദ്, എം എ കരീം, നസീർ പുറത്തിൽ, കെ പി റംഷാദ്, സി സീനത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
#MuslimLeague #CommunalPolarization #MKMuneer #KannurSeminar #KeralaPolitics #UDF