Kerala Police | 'തല സ്ഥാനം മാറാതിരിക്കാന്‍'; ഹൈബി ഈഡനെ 'ട്രോളി' കേരള പൊലീസ്; നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറല്‍
Jul 2, 2023, 20:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി.
ഹെല്‍മെറ്റ് കയ്യില്‍ പിടിച്ച് നിയമസഭാ മന്ദിരത്തിന് മുന്നിലെ റോഡിലൂടെ ബൈക് ഓടിക്കുന്ന ഒരാളുടെ ചിത്രമാണ് പൊലീസ് പോസ്റ്റ് ചെയ്തത്. 'തല മുഖ്യം ബിഗിലെ, ഹെല്‍മെറ്റും' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ 'തല സ്ഥാനം മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണേ', എന്ന് എഴുതിയിരിക്കുന്നത് കാണാം.
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെയാണ് പൊലീസിന്റെ പോസ്റ്റെങ്കിലും സമീപകാല രാഷ്ട്രീയ സംഭവവുമായി കൂട്ടിക്കെട്ടുകയാണ് നെറ്റിസന്‍സ്. തലസ്ഥാന മാറ്റത്തിന് വാദിച്ച ഹൈബി ഈഡനെ ട്രോളുകയാണ് പൊലീസ് ചെയ്തെതെന്ന് പോസ്റ്റിന് താഴെ ധാരാളം സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചു. 'അവസരോചിതം', 'ഹെല്‍മെറ്റ് എറണാകുളത്ത് വെച്ചാല്‍ പ്രശ്നമുണ്ടോ സാറേ', 'തലക്കെട്ട് പൊളിച്ചു' തുടങ്ങിയ കമന്റുകളും കാണാം.

Keywords: Kerala Police, Hibi Eden, Viral Post, Troll, Malayalam News, Kerala News, Social Media, Trending News, Hibi Eden trolled by Kerala Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.