ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ

 


കൊച്ചി: (www.kvartha.com 29.05.2021) ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ എംപി. എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം. പുതിയ ഉത്തരവ് പ്രകാരം എഡിഎമിൻ്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് ദ്വീപിലേക്ക് സന്ദർശനാനുമതി. നിലവിൽ സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമിൻ്റെ അനുമതി വേണം.

ലക്ഷദ്വീപിലെ ഇന്റർനെറ്റ്‌ സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ

അതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പടേലിനെതിരെ വിമര്‍ശനവുമായി മുൻ അഡ്മിനിസ്ട്രേറ്റര്‍ ഉമേഷ് സൈഗാൾ രം​ഗത്തെത്തി. പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ഉമേഷ് സൈഗാൾ അഭിപ്രായപ്പെട്ടു. ഗുണ്ട ആക്ടും അംഗനവാടികൾ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചതും തെറ്റായ നടപടികളാണ്. അഡ്മിനിസ്ട്രേറ്റര്‍ക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാൾ പറഞ്ഞു.

Keywords:  News, Kochi, Kerala, Internet, Lakshadweep, State, Hibi Eaden, Internet services, Hibi Eden MP says internet services in Lakshadweep may be canceled soon.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia