Recognition | നീലേശ്വരം ദുരന്തം: രക്ഷാപ്രവർത്തകരെ അനുമോദിച്ച് കണ്ണൂർ ആസ്റ്റർ മിംസ്; അതിജീവിച്ചവരും രക്ഷകരായവരും തമ്മിൽ കണ്ടുമുട്ടലിന് വേദിയായി 'ആഗ്നേയം' 

 
Aster MIMS Honors Rescuers of Thalassery Fire

Photo: Arranged

ADVERTISEMENT

● 80-ലധികം രക്ഷാപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു
● രക്ഷപ്പെട്ടവരും രക്ഷാപ്രവർത്തകരും അനുഭവങ്ങൾ പങ്കുവച്ചു
● ഇത്തരം ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയെക്കുറിച്ച് വിദഗ്ധർ നിർദേശങ്ങൾ നൽകി

നീലേശ്വരം: (KVARTHA) തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകരെ കണ്ണൂർ ആസ്റ്റർ മിംസ് അനുമോദിച്ചു. നീലേശ്വരം ഗോകുലം നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന 'ആഗ്നേയം' എന്ന പരിപാടിയിൽ വെച്ചായിരുന്നു അനുമോദനം. അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടി തുടങ്ങിയത്.

Aster_MIMS

വന്‍ പൊട്ടിത്തെറിയും അഗ്നിബാധയും സംഭവിച്ചിട്ടും മനോധൈര്യം കൈവിടാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാട്ടുകാരുടേയും പാതിരാത്രിയായിട്ടും അപകടം സംഭവിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ എത്തിച്ചേര്‍ന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടേയും ഒരുമിച്ച് ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ സഹായകരമായത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും ഉൾപ്പെടെ എൺപതോളം പേരാണ് ചടങ്ങിനെത്തിയത്.

ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയവര്‍ സമൂഹത്തിന് മാതൃകയും അഭിമാനവും ആണെന്ന് ആസ്റ്റർ മിംസ് സി ഒ ഒ ഡോ അനൂപ്നമ്പ്യാർ പറഞ്ഞു. അപകടത്തിൽ നിന്ന് അതിജീവിച്ചവരും രക്ഷകരായവരും തമ്മിൽ കണ്ടുമുട്ടിയ വേദിയായി ആഗ്നേയം മാറി. അതിജീവിച്ചവരും രക്ഷകരായവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ഇത്തരം അപകട സാഹചര്യങ്ങളിൽ ശാസ്ത്രീയമായ രക്ഷാപ്രവർത്തനം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആസ്റ്റർ മിംസ് എമർജൻസി വിഭാഗം മേധാവി ഡോ. ജിനേഷ് വീട്ടിലകത്ത് വിശദീകരിച്ചു. 

നീലേശ്വരം ദുരന്തം മാത്രമല്ല, ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള പാഠങ്ങൾ പങ്കുവെച്ച വേദിയായി ആഗ്നേയം മാറി. പൊള്ളലേറ്റാൽ നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. റിനോയ് ചന്ദ്രൻ, പ്ലാസ്റ്റിക് സർജറി വിഭാഗം ഡോ. നിബു കുട്ടപ്പൻ, ഡോ. അർജുൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നിർദേശങ്ങൾ നൽകി.

#KeralaHeroes #TempleFire #RescueEfforts #CommunityTribute #AsterMIMS #Emergency

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia