Hepatitis Patients | സമൂഹത്തില്‍ കരള്‍വീക്ക രോഗികള്‍ വര്‍ധിക്കുന്നു: ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്‍ട്രോളജി രോഗ നിയന്ത്രണത്തിന് ഭക്ഷണ നിയന്ത്രണവും വ്യായാമവും ദിനചര്യയുടെ ഭാഗമാക്കണം

 


കണ്ണൂര്‍: (KVARTHA) മുന്‍കാലങ്ങളെ അപേക്ഷിച്ച് സമൂഹത്തില്‍ കരള്‍രോഗങ്ങള്‍ ഏറെ വര്‍ധിച്ചു വരികയാണെന്ന് ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്‍ട്രോളജി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരള്‍വീക്കം അഥവാ സിറോസിസ്, കരളിലെ അര്‍ബുദം എന്നിവയാണ് കരള്‍ രോഗങ്ങളില്‍ പ്രധാനം. മദ്യപാനമാണ് കരള്‍വീക്കത്തിന് പ്രധാനമായ കാരണമായി നില്‍ക്കെ തന്നെ സാധാരണക്കാരില്‍ വര്‍ധിച്ചു വരുന്ന ഫാറ്റി ലിവര്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും സൊസൈറ്റി വിലയിരുത്തി.

Hepatitis Patients | സമൂഹത്തില്‍ കരള്‍വീക്ക രോഗികള്‍ വര്‍ധിക്കുന്നു: ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്‍ട്രോളജി രോഗ നിയന്ത്രണത്തിന് ഭക്ഷണ നിയന്ത്രണവും വ്യായാമവും ദിനചര്യയുടെ ഭാഗമാക്കണം

പല രോഗികള്‍ക്കും ഫാറ്റി ലിവര്‍ കരള്‍വീക്കത്തിനും കരളിലെ കാന്‍സറിനും കാരണമായിത്തീരുന്നു. പുറമേ ഫാറ്റി ലിവര്‍ രോഗികളില്‍ അസാമാന്യമായ പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഏകദേശം അന്‍പത് ശതമാനം പേര്‍ക്കും അമിതമായ ഫാറ്റി ലിവര്‍ കാണുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഭാവിയില്‍ സമൂഹത്തില്‍ സങ്കീര്‍ണമായ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായി മാറാമെന്നും സൊസൈറ്റി കേരള ഘടകം ഭാരവാഹികള്‍ വിലയിരുത്തി.

ഫാറ്റി ലിവര്‍ എന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. രോഗ നിയന്ത്രണത്തിന് ഭക്ഷണ നിയന്ത്രണവും വ്യായാമവും ദിനചര്യയുടെ ഭാഗമാക്കണമെന്നും ശരീരഭാരം കുറയ്ക്കുക എന്നത് പരമ പ്രധാനമാണെന്നും ഇവര്‍ പറഞ്ഞു. താരതമ്യേന ലക്ഷണമൊന്നും കാണിക്കാത്ത ഫാറ്റി ലിവര്‍ സമൂഹത്തില്‍ ആര്‍ക്കു വേണമെങ്കിലും വരാമെന്ന അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനായി ഐ എസ് ജി കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പയ്യമ്പലം ബിചില്‍ നടത്തം സംഘടിപ്പിച്ചു.

ഇതോടൊപ്പം ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് ഗാസ്ട്രോ എന്‍ട്രോളജി കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 'ഐ എസ് ജി കെ കോണ്‍' മിഡ് ടേം കോണ്‍ഫറന്‍സും പ്രീ കോണ്‍ഫറന്‍സ് ബോധവല്‍ക്കരണ പരിപാടിയും കണ്ണൂരില്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കൃഷ്ണ ബീച് റിസോര്‍ട് എന്നിവിടങ്ങളിലായി നടക്കുന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റും നൂറുകണക്കിന് ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്നും ഇവര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്‍ട്രോളജി പ്രസിഡന്റ് ഡോ. റോയി ജെ മുക്കട, സെക്രടറി ഡോ. എം രമേഷ്, ഓര്‍ഗനൈസിംഗ് സെക്രടറി ഡോ. കെജി സാബു, കോ- ഓര്‍ഗനൈസിംഗ് സെക്രടറി ഡോ. പി ജാവേദ് എന്നിവര്‍ അറിയിച്ചു.

Keywords: Hepatitis patients are increasing in the society, Kannur, News, Press Meet, Hepatitis Patients, Increased, Doctors, Beach, Conference, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia