Controversy | ഹേമാ കമ്മീഷൻ കമ്മിറ്റി റിപ്പോർട്ട് അഴിച്ചെടുത്തു മുഖപടങ്ങൾ; താരങ്ങൾക്ക് നഷ്ടമാവുക കോടികളുടെ മണികിലുക്കം

 
hema commission report malayalam film industry faces a cris

Image: Arranged

*ഹേമാ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമയിലെ താരങ്ങളുടെ പ്രതിച്ഛായയെ ബാധിച്ചു.
*പരസ്യ കമ്പനികൾ താരങ്ങളുമായുള്ള കരാറുകൾ പുതുക്കാൻ മടിക്കുന്നു.
*കോടികളുടെ നഷ്ടമാണ് താരങ്ങൾക്ക് സംഭവിക്കുന്നത്.

മാധവ് കൃഷ്ണ

കണ്ണൂർ: (KVRTHA) ഹേമാ കമ്മിഷൻ റിപ്പോർട്ടുയർത്തിയ കൊടുങ്കാറ്റ് മലയാളസിനിമയിലെ വൻമരങ്ങളെ പിടിച്ചു കുലുക്കുന്നു. സൂപ്പർ സ്റ്റാറുകൾ ഉൾപ്പെടെയുള്ള മുൻനിര താരങ്ങളുടെ പ്രതിച്ഛായക്കു മേൽ കരിനിഴൽ വീണതാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്ന ചർച്ചകളും വിവാദങ്ങളും. മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ലേഡി സൂപ്പർ സ്റ്റാറെന്ന് വിളിക്കപ്പെടുന്ന മഞ്ജു വാര്യർ എന്നിവർ മൊട്ടുസൂചി മുതൽ ഫ്ളാറ്റ് വരെയുള്ള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ്. 

കോടികളാണ് ഉൽപ്പന്നങ്ങൾക്ക് ബ്രാൻഡ് അംബാസിഡർമാരായി മാറുന്നതിന് ഇവർ പ്രതിഫലമായി വാങ്ങുന്നത്. മലയാളിയുടെ അടുക്കളയിലും വരെ ഈ സൂപ്പർതാരങ്ങൾ ഉൽപ്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും വിശേഷങ്ങളും വർണനകളുമായി രംഗത്തു വന്നിട്ടുണ്ട്. സൂപ്പർ സ്റ്റാറുകൾ മാത്രമല്ല മുൻനിര നായിക - നായകൻമാരും പരസ്യങ്ങളിൽ ചാടിവീണു അഭിനയിക്കുന്നവരാണ് നടൻമാരായ പൃഥിരാജ്, ജയസൂര്യ, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, സിദ്ദിഖ്, ദേവൻ, പ്രവീണ, സംവിധായകൻ ജിത്തു ജോസഫ്,രചന നാരായണൻ കുട്ടി, ഹണീറോസ്, ജോണി ആൻ്റണി തുടങ്ങിയവരാണ് പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നത്. 

ഹേമാ കമ്മിഷൻ റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും സംവിധായകൻമാർക്കുമെതിരെ ഉയർന്നത്. 1000 കോടി രൂപയുടെ വിനിമയമാണ് പരസ്യ മേഖലയിൽ താരങ്ങൾക്ക് ലഭിക്കുന്നത്. ഹേമാകമ്മിഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവന്നതോടെ വൻകിട കമ്പനികൾ ആശങ്കയിലാണ്. മുഖം നഷ്ടമാവുകയോ കരിപുരളുകയോ ചെയ്ത താരങ്ങളെ ഇനി ഇങ്ങനെ ബ്രാൻഡ് അംബാസിഡർമാരാക്കുമെന്ന ആശങ്കയിലാണ് പരസ്യ നിർമ്മാതാക്കൾ. 

നേരത്തെയുണ്ടാക്കിയ കരാർ തുടരാമെന്നല്ലാതെ പുതിയ കരാറുകൾ ഒപ്പിടേണ്ടതില്ലെന്നാണ് ജ്വല്ലറികളുടെയും ആഡ് ഏജൻസികളുടെയും രഹസ്യ തീരുമാനം. വരും വർഷങ്ങളിൽ കായിക താരങ്ങളെയും മറ്റു മേഖലയിലെ സെലിബ്രേറ്റികളെയും കോളിവുഡ് - ബോളിവുഡ് താരങ്ങളെയും കളത്തിലിറക്കാനാണ് തീരുമാനം. ഇതോടെ പരസ്യങ്ങളിൽ നിന്നും പുറത്താകുന്നതോടെ മലയാളി താരങ്ങൾക്ക് കോടികളുടെ മണികിലുക്കമാണ് നഷ്ടമാകുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia