Helicopter Accident | കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം; 2 പേര്‍ക്ക് പരുക്ക്, ഒരു നാവികന്റെ നില ഗുരുതരം
Nov 4, 2023, 15:47 IST
കൊച്ചി : (KVARTHA) കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടം. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ ഹെലികോപ്റ്ററാണ് റണ്‍വേയില്‍ തകര്‍ന്നുവീണത്. രണ്ടു സൈനികന് പരുക്കേറ്റു. ഇതില്‍ ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു.
തകര്‍ന്നുവീഴുന്നതിന് മുമ്പ് തീപ്പിടുത്തമുണ്ടായി എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതാണ് പരുക്ക് ഗുരുതരമാകാന്‍ കാരണം. പരുക്കേറ്റവര്‍ക്ക് നാവികസേന ആസ്ഥാനത്തുള്ള ആശുപത്രിയില്‍ വച്ചുതന്നെ ശുശ്രൂഷ നല്‍കിവരുന്നുണ്ട്. ഏഴുപേര്‍ക്ക് ഇരിക്കാവുന്ന ഹെലികോപ്റ്റര്‍ ആയിരുന്നു അപകടത്തില്‍ പെട്ടത്. അപകട സമയത്ത് രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
Keywords: Helicopter accident in Kochi; 2 injured, one sailor in critical condition, Kochi, News, Helicopter Accident, Injured, Hospitalized, Treatment, INS Garuda, Fire, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.