Badusha | വേഗ വരകളിലൂടെ വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത ഇബ്രാഹിം ബാദുഷ വിടവാങ്ങി 3 വർഷം; അനുസ്മരണം സംഘടിപ്പിച്ചു 

 

 
held third commemoration of cartoonist badusha


 'കാര്‍ട്ടൂണ്‍മാന്‍ ബാദുഷ, ദി മാന്‍ ഓഫ് റിയല്‍ സ്ട്രോക്ക്സ്' എന്ന ഡോക്യുഫിലിം പ്രശസ്ത സംവിധായകന്‍ ദീപു അന്തിക്കാട് പ്രകാശനം ചെയ്തു

ആലുവ: (KVARTHA) വേഗ വരകളിലൂടെ വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ മൂന്നാം അനുസ്മരണം ആലുവ സേവന പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു. പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍, സേവന പബ്ലിക്ക് ലൈബ്രറി, കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള എന്നീ സന്നദ്ധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച 'കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2' അനുസ്മരണ ചടങ്ങ് റിട്ട. ജില്ലാ ജഡ്ജും കേരള ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ  കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. 

പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍  നിര്‍മ്മിച്ച് സനു സത്യന്‍ സംവിധാനം ചെയ്ത 'കാര്‍ട്ടൂണ്‍മാന്‍ ബാദുഷ, ദി മാന്‍ ഓഫ് റിയല്‍ സ്ട്രോക്ക്സ്' എന്ന ഡോക്യുഫിലിം പ്രശസ്ത സംവിധായകന്‍ ദീപു അന്തിക്കാട് പ്രകാശനം ചെയ്തു. പ്രശസ്ത ഗായകൻ ടി പി വിവേക് അവതരിപ്പിച്ച 'ബാദുഷ മ്യൂസിക്കല്‍ ട്രിബ്യൂട്ടും' കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരളയുടെ ഹസന്‍ കോട്ടേപറമ്പില്‍, ബഷീര്‍ കിഴിശ്ശേരി, പ്രിന്‍സ് കാര്‍ട്ടൂണിസ്റ്റ്, അസീസ്‌ കരുവാരക്കുണ്ട് എന്നിവര്‍ നയിച്ച 'ലൈവ് കാരിക്കേച്ചര്‍ ഷോയും' ശ്രദ്ധേയമായി.    

പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്റെ ചീഫ് കോർഡിനേറ്റർ സനു സത്യൻ, സേവന ലൈബ്രറി പ്രസിഡൻ്റ് പി.സി ഉണ്ണി, സെക്രട്ടറി അഡ്വ. ഒ.കെ ഷംസുദ്ദീൻ, ആർട്ടിസ്റ്റ് ഹസ്സൻ കോട്ടേപറമ്പിൽ, ജില്ലാ ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം എസ് എ എം കമാൽ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രയ്ക്കൽ, എ എ സഹദ്, ലൈബ്രറി നേതൃസമിതി കൺവീനർ ശിവകുമാർ, ഷിയാസ് അല്‍സാജ്, സീമ സുരേഷ്, സൗരഭ് സത്യന്‍, നാസർ കുട്ടി, രാജൻ സോമസുന്ദരം തുടങ്ങിയവർ ഇബ്രാഹിം ബാദുഷയുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചടങ്ങിൽ സംസാരിച്ചു. ബാദുഷയെക്കുറിച്ചുള്ള ഡോക്യുഫിലിം, കാർട്ടൂൺമാൻ ബാദുഷ, ദി മാൻ ഓഫ് റിയൽ സ്ട്രോക്ക്സ് ഇപ്പോൾ പെറ്റൽസ് ഗ്ലോബിന്റെ യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia