Recognition | മനുഷ്യത്വത്തിന്റെ ഉന്നതി: പി.സി വിഷ്ണുനാഥ് എംഎൽഎ ഷാജിമുവിനെ ആദരിച്ചു

 
PC Vishnu Nath pays tribute to MLA Shajimu

Photo Credit: Arranged

വയനാട് ദുരന്ത സമയത്ത് സേവനം ചെയ്ത എ ഷാജിമുവിനെ പി.സി. വിഷ്ണുനാഥ് എംഎൽഎ ആദരിച്ചു. മനുഷ്യത്വത്തിനുള്ള പ്രശംസ.

നെടുമ്പന: (KVARTHA) മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ വയനാട് പ്രകൃതി ദുരന്ത ഭൂമിയിൽ സ്‌തുതൃർഹമായ സേവനം നൽകിയ നവജീവൻ അഭയ കേന്ദ്രം വെൽഫെയർ ഓഫീസർ എ ഷാജിമുവിനെ പി.സി വിഷ്ണുനാഥ് എംഎൽഎ ആദരിച്ചു. ഷാജിമുവിൻ്റെ മനുഷ്യത്വപരമായ സേവനത്തെ എംഎൽഎ അഭിനന്ദിച്ചു.

‘നമ്മളൊക്കെ വെട്ടി പിടിക്കുന്നതിന് ഒരു അർത്ഥവുമില്ല. ആളുകളെല്ലാം കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ പരക്കം പാച്ചിലാണ്. ഒറ്റ നിമിഷം കൊണ്ട് അവസാനിക്കുന്നതാണ് ഇതെല്ലാം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു വയനാട്ടിലേത്. എത്ര ആദരിച്ചാലും മതിവരാത്ത മനുഷ്യത്വത്തിന്റെ വലിയ പ്രവൃത്തിയാണ് നിർവഹിച്ചത്’, എംഎൽഎ പറഞ്ഞു.

നവജീവൻ മാനേജർ ടി എം ഷെരീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ബുഖാരി സ്വാഗതം ചെയ്തു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, അനീഷ് യുസുഫ്, പ്രൊഫസർ ഹസീന, കൊല്ലം ഇസ്‌ലാമിയ കോളേജ് പ്രിൻസിപ്പാൾ റാഫി വടുതല എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹാദരം ഏറ്റുവാങ്ങി വെൽഫെയർ ഓഫീസർ എ ഷാജിമു തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. നവജീവൻ അഭയ കേന്ദ്രം പബ്ലിക് റിലേഷൻ ഓഫീസർ മിറോഷ് കോട്ടപ്പുറം നന്ദി പറഞ്ഞു.

#HumanitarianAward, #EShajimuw, #PCVishnunath, #Kerala, #SocialService, #Recognition
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia