Heavy Rains | കണ്ണൂരിന്റെ മലയോര മേഖലയില്‍ കനത്ത മഴ: കണിച്ചാര്‍ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി
Oct 10, 2023, 20:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മലയോര മേഖലയില്‍ മഴ ശക്തമായത്. കണിച്ചാര്‍ പഞ്ചായതിന്റെ വനമേഖലയില്‍ ഉരുള്‍ പൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപാര്‍ടുണ്ട്. കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പുയുര്‍ന്നിട്ടുണ്ട്.
പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കണിച്ചാര്‍ പഞ്ചായത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും ജാഗ്രത പാലിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെമ്പേരിയിലാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 30 മിലീമീറ്റര്‍ മഴയാണ് ഇവിടെ റിപോര്‍ട് ചെയ്തത്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Keywords: Heavy rains in Kannur's hilly areas: Landslide threat in Kanichar forest area, Kannur, News, Heavy Rains, Landslide, Warning, Kanichar, Forest Area, Wind, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.