Heavy Rain | കൊച്ചിയില്‍ വെള്ളിയാഴ്ച രാത്രി പെയ്ത മഴയില്‍ കനത്ത നാശനഷ്ടം; തുതിയൂരിലെ ചില വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു; വിവിധ പ്രദേശങ്ങളില്‍ മരംവീണ് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു

 


ADVERTISEMENT

കൊച്ചി: (KVARTHA) വെള്ളിയാഴ്ച രാത്രി പെയ്ത മഴയില്‍ പ്രദേശത്ത് കനത്ത നാശനഷ്ടം. കാക്കനാട് മേഖലയിലാണ് വ്യാപകമായ നഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. തുതിയൂരിലെ ചില വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ മരംവീണ് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്.

കാക്കനാട് മേഖലയിലെ ഇന്‍ഫോ പാര്‍ക്, തുതിയൂര്‍, ചിറ്റയത്തുകര എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായിരിക്കുന്നത്. പത്ത് മിനുടോളം പ്രദേശത്ത് കാറ്റ് വീശിയടിച്ചു. മരങ്ങളും കടപുഴകി വീണിട്ടുണ്ട്.

Heavy Rain | കൊച്ചിയില്‍ വെള്ളിയാഴ്ച രാത്രി പെയ്ത മഴയില്‍ കനത്ത നാശനഷ്ടം; തുതിയൂരിലെ ചില വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു; വിവിധ പ്രദേശങ്ങളില്‍ മരംവീണ് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു


അതേസമയം, അടുത്ത 24 മണിക്കൂര്‍ കൂടി കേരളത്തില്‍ വ്യാപകമായി മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നവംബര്‍ 15 ഓടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

Keywords: Heavy rain, strong wind cause widespread damage in Kochi, Kochi, News, Heavy Rain, Damaged, Wind, IMD, Warning, Report, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia