Dam opened | മഴ കനത്തു; പഴശ്ശി ഡാമിലെ മുഴുവന്‍ ഷടറുകളും തുറന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇരിട്ടി മലയോര മേഖലയില്‍ മഴകനത്തത്തോടെ പഴശ്ശി അണക്കെട്ടിന്റെ മുഴുവന്‍ ഷടറുകളും ബുധനാഴ്ച രാവിലെ പത്തുമണിയോടെ തുറന്നു. പഴശ്ശി റിസര്‍വോയറില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതും വൃഷ്ടിപ്രദേശങ്ങളില്‍ മഴകനത്തതും കാരണമാണ് ഷടര്‍ തുറന്നതെന്ന് ഡാം അധികൃതര്‍ അറിയിച്ചു.

ജൂണ്‍ മാസം മഴകുറവായതിനാല്‍ ഷടറുകള്‍ അടച്ച് ജലം സംഭരിച്ചിരുന്നു. എന്നാല്‍ ജൂലായ് ഒന്നുമുതല്‍ മഴ ശക്തമായതോടെയാണ് മുഴുവന്‍ ഷടറുകളും തുറന്നത്. പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും ഡാം അധികൃതര്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ താത് കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Dam opened | മഴ കനത്തു; പഴശ്ശി ഡാമിലെ മുഴുവന്‍ ഷടറുകളും തുറന്നു

പാലക്കയം തട്ട് ടൂറിസം സെന്റര്‍, ഏഴരക്കുണ്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്, ചാല്‍ ബീച് പാര്‍ക്, ചൂട്ടാട് ബീച് എന്നിവിടങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഏഴാം തീയതി വരെയാണ് നിയന്ത്രണം.

Keywords:  Heavy rain ; All shutters in Pazhassi Dam opened, Kannur, News, River, Natives, Warning, Heavy Rain, Shutters,   Pazhassi Dam Opened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia