Heavy Rain | കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത

 


തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച(23-07-2023) ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച നാല് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഇടുക്കി, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. ഞായറാഴ്ച മധ്യ, വടക്കന്‍ ജില്ലകളില്‍ പരക്കെ മഴയാണ്. തിങ്കള്‍, ചൊവ്വ ദവസങ്ങളിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിന് മുകളിലും തെക്കന്‍ ഒഡീഷയ്ക്ക് മുകളിലുമായി രണ്ടു ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി തിങ്കളാഴ്ചയോടെ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരള തീരത്ത് മൂന്നര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍നിന്നു മീന്‍പിടുത്തത്തിനു പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

Heavy Rain | കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത

Keywords: Heavy downpour likely in Kerala: Orange alert in 4 districts today, Thiruvananthapuram, News, Heavy Rain, IMD, Warning, Orange Alert, Fishermen, Study, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia