സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ മൂല്യനിർണയം നടത്താനൊരുങ്ങി ആരോഗ്യ ശാസ്ത്ര സർവകലാശാല

 


തൃശൂർ: (www.kvartha.com 31.07.2021) കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല മെഡികൽ ബിരുദാനന്തര ബിരുദ തിയറി പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്. പരീക്ഷകൾ നടക്കുന്ന 255 കേന്ദ്രങ്ങളിലേക്ക് ഉത്തര പുസ്തകങ്ങൾ അയച്ചുകൊടുത്ത് അവ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപെടുത്തി മൂല്യനിർണയ ഫലം ലഭ്യമാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ മൂല്യനിർണയം നടത്താനൊരുങ്ങി ആരോഗ്യ ശാസ്ത്ര സർവകലാശാല

കോവിഡ് വെല്ലുവിളി സാഹചര്യത്തിൽ ആവശ്യമായ മെഡികൽ ബിരുദാനന്തര ബിരുദധാരികളെ താമസം കൂടാതെ കേരളസമൂഹത്തിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ സാങ്കേതിക വിദ്യ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ഇതിനുവേണ്ടിയുള്ള സോഫ്റ്റ്‌വെയർ സർവകലാശാല സ്വന്തമായാണ് വികസിപ്പിച്ചെടുത്തത്. വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.


പരീക്ഷാ നടത്തിപ്പിൽ കോവിഡ് പകർചവ്യാധി ഉയർത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടുക പ്രായോഗിക, പരീക്ഷകൾ കഴിയുന്ന മുറയ്ക്ക് പരീക്ഷാഫലം പ്രസിദ്ധീകരിക്കുക, റീ ടോടലിങ് നടപടികളിലേക്ക് നീളുന്ന മനുഷ്യസഹജമായ തെറ്റുകൾക്ക് ഇടവരാതിരിക്കുക എന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തി സർവകലാശാല ആവിഷ്കരിച്ചിട്ടുള്ള ഈ സംരംഭത്തിൽ എല്ലാ അധ്യാപകരുടെയും സഹകരണം വൈസ് ചാൻസലർ അഭ്യർഥിച്ചു.

Keywords: Kerala, News, Thrissur, Top-Headlines, Kerala University of Health Sciences, University, Examination, Students, Result, Health University Examination will be evaluated digitally.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia