Health | ആരോഗ്യം ശ്രദ്ധിക്കാം, കരുതലോടെ മല ചവിട്ടാം; ശബരിമല തീർഥാടകർ ഇക്കാര്യങ്ങൾ മനസിൽ വെക്കുക

 


പത്തനംതിട്ട: (KVARTHA) ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കമായതോടെ പുണ്യം തേടി തീർഥാടകരുടെ പ്രവാഹമാണ്. എന്നാൽ ഈ തീർഥാടന കാലത്ത് ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. ശബരിമലയിൽ തീർഥാടകർ നേരിടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളിൽ, ഹൃദയാഘാതം ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ഒന്നാണ്. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിൽ ഒരു കുന്നിൻ മുകളിലാണ് ശബരിമല ശ്രീധര്‍മ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മലയുടെ അടിവാരമായ പമ്പയിൽ നിന്ന് മുകളിലേക്ക് നടന്ന് വേണം ക്ഷേത്രത്തിലെത്താൻ.

Health | ആരോഗ്യം ശ്രദ്ധിക്കാം, കരുതലോടെ മല ചവിട്ടാം; ശബരിമല തീർഥാടകർ ഇക്കാര്യങ്ങൾ മനസിൽ വെക്കുക

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് അഞ്ചുകിലോമീറ്ററുണ്ട്. പരമ്പരാഗത പാതയിൽ കുത്തനെയുള്ള രണ്ട് കയറ്റങ്ങളാണുള്ളത്. 1.5 കിലോമീറ്ററുള്ള നീലിമലയും 750 മീറ്ററുള്ള അപ്പാച്ചിമേടും. ഈ കയറ്റിറക്കങ്ങൾ യാത്രയുടെ തുടക്കത്തിൽത്തന്നെയായതിനാൽ മലകയറുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. ഹൃദ്രോഗമുള്ള വ്യക്തികൾ ഡോക്ടറുമായി ആലോചിച്ച് വേണം മല ചവിട്ടാൻ. 40 വയസിന് മുകളിലുള്ള എല്ലാ അയ്യപ്പഭക്തരും യാത്ര ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നത് നല്ലതാണ്.

പടികൾ കയറുമ്പോൾ നിങ്ങൾക്ക് അസാധാരണമായ ശ്വാസതടസം അനുഭവപ്പെടുകയാണെങ്കിൽ, ഇത് ഒരു മുന്നറിയിപ്പ് അടയാളമായി കണക്കാക്കുകയും കൂടുതൽ മുന്നോട്ട് പോകുന്നതിന് മുമ്പ് ഉടൻ തന്നെ ആരോഗ്യ വിദഗ്ധരെ സമീപിക്കുകയും ചെയ്യുക. സ്‌ഥിരമായി വ്യായാമം ചെയ്യാത്തവർ യാത്രയ്‌ക്ക് മുൻപ് അൽപം നടക്കുന്നത് നല്ലതാണ്. മെല്ലെ വേണം മല ചവിട്ടാൻ. ഇടയ്‌ക്ക് വിശ്രമിച്ച് പോകുന്നതും നല്ലതാണ്. മലയാത്രയ്‌ക്ക് ശേഷം ഒരു ദിവസമെങ്കിലും വിശ്രമിക്കുന്നത് നല്ലതാണ്. മല കയറ്റത്തിലെ ഏറ്റവും കുത്തനെയുള്ളതും ആയാസകരവുമായ ഭാഗം നീലി മലയാണ്. മലചവിട്ടാതെ ഇടയ്‌ക്കിടെ വിശ്രമിച്ചു കയറുക. ഇടയ്‌ക്കിടെ ചുക്കുവെള്ള വിതരണ കേന്ദ്രങ്ങൾ ഉണ്ട്. അവിടെനിന്നു ദാഹമകറ്റാം. മല കയറുന്നതിനിടയിൽ അമിതക്ഷീണം അനുഭവപ്പെട്ടാൽ ഗ്ലൂക്കോസോ പഴവർഗങ്ങളോ കഴിക്കുക. ധാരാളം വെള്ളം കുടിക്കണം.

ഹൈപ്പർടെൻഷൻ, പ്രമേഹം, ആസ്ത്മ, അപസ്മാരം, ഹൈപ്പർ ഗ്ലൈസീമിയ, പൾമണറി എഡിമ അല്ലെങ്കിൽ മറ്റ് ഹൃദ്രോഗങ്ങൾ തുടങ്ങിയ അവസ്ഥകളുള്ള തീർഥാടകരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതാണ്. മല കയറ്റത്തിനിടെ ശ്വാസതടസം, ശരീരവേദന, അല്ലെങ്കിൽ അമിതമായ വിയർപ്പ് തുടങ്ങിയ എന്തെങ്കിലും അസ്വസ്ഥതകൾ നേരിടുകയാണെങ്കിൽ, ഉടൻ വൈദ്യസഹായം തേടുക. പ്രമേഹ രോഗികൾ ശബരിമല വ്രതം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടർമാരിൽ നിന്ന് മാർഗനിർദേശം നേടുകയും മലകയറ്റത്തിന് ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച് ഉപദേശം സ്വീകരിക്കുകയും വേണം. ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളോ ഉള്ള വ്യക്തികൾ ഇൻഹേലർ കരുതുക.

Keywords: News, Kerala, Pathanamthitta, Ayyappa, Sabarimala, Ritulas, Religion, Health, Health tips for Sabarimala pilgrims.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia