Health Minister | ജെനറല്‍ ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അപ്രതീക്ഷിത സന്ദര്‍ശനം; അസുഖം ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ പുനരധിവാസം കാത്ത് കഴിയുന്നത് 96 പേര്‍
Aug 1, 2023, 18:19 IST
തിരുവനന്തപുരം: (www.kvartha.com) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം ജെനറല്‍ ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഒന്ന്, ഒമ്പത് വാര്‍ഡുകള്‍, ഐസിയുകള്‍, സ്ട്രോക് യൂനിറ്റ് എന്നിവ മന്ത്രി സന്ദര്‍ശിച്ചു.
ചികിത്സിച്ച് ഭേദമായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 96 പേരാണ് ജെനറല്‍ ആശുപത്രിയില്‍ കഴിയുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയാറായി. ബാക്കിയുള്ളവര്‍ പുനരധിവാസം കാത്ത് കഴിയുകയാണ്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.
Keywords: Health Minister makes surprise visit to General Hospital, Thiruvananthapuram, News, Health, Health and Fitness, Health Minister, Surprise Visit, Patient, Veena George, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.