Investigation | തളിപ്പറമ്പ് സര്‍കാര്‍ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു
Jun 17, 2023, 22:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആരോഗ്യരംഗത്ത് കേരള മോഡലിന് ക്ഷീണം ചെയ്തുകൊണ്ട് തളിപ്പറമ്പില്‍ സര്‍കാര്‍ ആശുപത്രിയില്‍ നിന്നും മധ്യവയസ്‌കയായ സ്ത്രീക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കി.
തളിപ്പറമ്പ് താലൂക് ഹെഡ് ക്വാര്‍ടേഴ്സ് ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയ്ക്ക് പേവാര്‍ഡില്‍ വച്ച് പാമ്പ് കടിയേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണമാരംഭിച്ചതായി ജില്ലാ മെഡികല്‍ ഓഫീസര്‍ നാരായണ നായ്ക് അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂടി ഡിഎംഒ ഡോ. ജിജോയിയുടെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പ് ഗവ. താലൂക് ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ആശുപത്രിയിലും ശുചീകരണം നടന്നുവരികയാണ്. താലൂക് ആശുപത്രിയിലും ശുചീകരണം നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പാമ്പുകളുടെ ശല്യമൊന്നും ജീവനക്കാരുടെ ശ്രദ്ധയില്‍ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്ന് ഡിഎംഒ അറിയിച്ചു. അണലിയാണ് ഇവരെ കടിച്ചതെന്നും ഇത്തരം പാമ്പുകളുടെ സാന്നിധ്യം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.
അതേസമയം, അണലിയുടെ കടിയേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്. പയ്യാവൂര്‍ ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. വെളളിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം.
പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. ബഹളം കേട്ടെത്തിയ ജീവനക്കാരും മറ്റു രോഗികളും കൂടി അണലിയെ തല്ലിക്കൊന്നിരുന്നു.
തളിപ്പറമ്പ് താലൂക് ഹെഡ് ക്വാര്‍ടേഴ്സ് ആശുപത്രിയില്‍ കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയ്ക്ക് പേവാര്‍ഡില്‍ വച്ച് പാമ്പ് കടിയേറ്റ സംഭവത്തില്‍ സമഗ്ര അന്വേഷണമാരംഭിച്ചതായി ജില്ലാ മെഡികല്‍ ഓഫീസര്‍ നാരായണ നായ്ക് അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂടി ഡിഎംഒ ഡോ. ജിജോയിയുടെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പ് ഗവ. താലൂക് ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്.
അതേസമയം, അണലിയുടെ കടിയേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്. പയ്യാവൂര്‍ ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. പേ വാര്‍ഡില്‍ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. വെളളിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം.
പാമ്പ് കടിച്ചത് ഉടന്‍ തന്നെ മനസിലായതിനാല്‍ വേഗത്തില്‍ ചികിത്സ നല്‍കാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. ബഹളം കേട്ടെത്തിയ ജീവനക്കാരും മറ്റു രോഗികളും കൂടി അണലിയെ തല്ലിക്കൊന്നിരുന്നു.
Keywords: Health Department started investigation into incident of snake bite on patient's attendant at Taliparamba Government Hospital, Kannur, News, Snake Bite, Complaint, Woman, Injury, Hospital, Treatment, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.