Food Seized | കണ്ണൂര്‍ നഗരത്തില്‍ ആരോഗ്യവിഭാഗം റെയ്ഡ്; ഹോടെലുകളില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
Sep 27, 2023, 19:15 IST
കണ്ണൂര്‍: (KVARTHA) നഗരത്തില്‍ വിവിധ ഹോടെലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി ആരോഗ്യവിഭാഗം. റെയില്‍വേ സ്റ്റേഷന്‍ റോഡിന് പരിസരത്തെ റസ്റ്റോറന്റില്‍ നിന്നും കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്രൈഡ് റൈസ്, ചോറ്, നെയ്ച്ചോര്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ബുധനാഴ്ച (27.09.2023) രാവിലെ മുതല്‍ രണ്ടുമണിക്കൂര്‍ നേരമാണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥാര്‍ പരിശോധന നടത്തിയത്. ഹെല്‍ത് സൂപര്‍വൈസര്‍ പി പി ബൈജു, ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ എം സുധീര്‍ ബാബു, കെ ഉദയ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.