Turmeric | മലയാളികള്‍ അടുക്കളയില്‍ മഞ്ഞളിനെ മറന്നപ്പോള്‍ സംഭവിച്ചത്! അറിയാമോ ഈ ഗുണങ്ങള്‍?

 


കണ്ണൂര്‍: (www.kvartha.com) ദക്ഷിണേന്‍ഡ്യക്കാരുടെ ജീവിതത്തിലെ അതിപ്രധാനമായ നിത്യോപയോഗ വസ്തുക്കളിലൊന്നാണ് മഞ്ഞള്‍. പ്രത്യേകിച്ചു കേരളവും തമിഴ്നാടും മഞ്ഞള്‍കലര്‍ന്ന ജീവിതം നയിച്ചുവന്ന ജനതകളാണ്. വിപണിയില്‍ കിട്ടുന്ന മഞ്ഞള്‍ പൊടി മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് വരുന്നതെങ്കില്‍ നാം നമ്മുടെ വീട്ടുപറമ്പില്‍ കൃഷിചെയ്തുണ്ടാക്കുന്ന നാടന്‍മഞ്ഞള്‍ അത്യപൂര്‍വമായ ഔഷധഗുണമാണ് ഏവര്‍ക്കും നല്‍കുന്നത്. പേരിനെങ്കിലും മഞ്ഞള്‍ നടാത്ത മലയാളികള്‍ നാട്ടിലുണ്ടാവില്ല. നാടന്‍ മഞ്ഞള്‍ വീട്ടില്‍ ഒരുപൊടിയെങ്കിലും വേണമെന്നു നിര്‍ബന്ധം പിടിക്കുന്ന വീട്ടമ്മമാരുണ്ട്. നമ്മുടെ പാചക ആവശ്യങ്ങള്‍ക്ക് മഞ്ഞള്‍ കൂടിയേ തീരൂവെന്നതാണ് ശീലം. പാചകത്തിന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ക്കും പേര് കേട്ടതാണ് മഞ്ഞള്‍.

Turmeric | മലയാളികള്‍ അടുക്കളയില്‍ മഞ്ഞളിനെ മറന്നപ്പോള്‍ സംഭവിച്ചത്! അറിയാമോ ഈ ഗുണങ്ങള്‍?

നമ്മുടെ പാചകത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു ചേരുവയാണ് മഞ്ഞളെന്നു പറയുമ്പോള്‍ തന്നെ അതിന്റെ പ്രാധാന്യം മനസിലാക്കാം, തെയ്യംമഹോത്സങ്ങളില്‍ ഒരുനുളളു മഞ്ഞള്‍പൊടി നെറ്റിയിലും തലയിലുമിട്ടാണ് തെയ്യക്കോലധാരികള്‍ ഭക്തരെ അനുഗ്രഹിക്കുക. മഞ്ഞള്‍പുരണ്ടതാണ് കാവുകളും. മഞ്ഞള്‍സുഗന്ധവും ഒന്നുവേറെതന്നെയാണ്. മഞ്ഞള്‍ പ്രസാദമാണ് പ്രിയ കവി യൂസഫലി കേച്ചേരിയെഴുതിയതുപോലെ മലയാളി യുവതി നെറ്റിയില്‍ ചാര്‍ത്തുന്നത്. കാല്‍പനികവും വൈകാരികവുമായ അംശങ്ങള്‍ വിട്ടു മഞ്ഞളിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചു പഠിച്ചു കഴിഞ്ഞാല്‍ ആരും വിസ്മയിക്കും.

ഉണങ്ങിയ മഞ്ഞളില്‍ വിറ്റാമിന്‍ എ, തയാമിന്‍ (ബി 1), റിബോഫ്‌ലേവിന്‍ (ബി 2), വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ അതിശയകരമായ ഗുണങ്ങള്‍ കാരണം ആരോഗ്യത്തിനും സൗന്ദര്യത്തിനും പലവിധത്തില്‍ പ്രയോജനപ്പെടുത്താറുമുണ്ട്. പാശ്ചാത്യര്‍ അവരുടെ സൗന്ദര്യലേപന വസ്തുക്കളില്‍ കൂര്‍കുമെയ്റ്റെന്നു വിളിക്കുന്ന മഞ്ഞളിന് പ്രാധാന്യം കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായില്ലേ.

വിവിധ അണുബാധ സംബന്ധമായ രോഗങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ചികിത്സ നല്‍കുന്നതിന് ഔഷധമായി ഉപയോഗിക്കുന്ന 'കുര്‍ക്കുമിനോയിഡുകള്‍' എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നതായി അടുത്തിടെ ഉണ്ടായ ശാസ്ത്രീയ ഗവേഷണങ്ങളിലെ ക്ലിനിക്കലായി നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വിവിധ ആരോഗ്യ - സൗന്ദര്യ ആനുകൂല്യങ്ങളുടെ ഒരു നിര തന്നെ മഞ്ഞളിലുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മഞ്ഞളിന്റെ ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഏതെങ്കിലും രോഗമോ അസുഖമോ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഒറ്റമൂലിയാണ്. കുര്‍ക്കുമിന്‍ വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. ഫ്രീ റാഡികലുകളെ സ്വന്തമായി നിര്‍വീര്യമാക്കുകയും ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനാല്‍ മഞ്ഞള്‍ ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് ശേഷി വര്‍ധിപ്പിക്കുന്നു. ആമാശയത്തിലെ വാതക രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

സന്ധികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന അത്ഭുതകരമായ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ഇത് സന്ധി സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ ചികിത്സിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഉളുക്കും ആന്തരിക പരിക്കുകളും ഒഴിവാക്കാന്‍, രണ്ട് കപ് പാലില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി ചൂടാക്കി കുടിക്കുക. മികച്ച ഫലങ്ങള്‍ക്കായി ദിവസവും രാവിലെയും വൈകുന്നേരവും ഈ ചൂടുള്ള പാനീയം കുടിക്കാം.

ബ്രോങ്കൈറ്റിസിന്റെ വിട്ടുമാറാത്ത പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ മഞ്ഞള്‍ അതിന് പ്രധിവിധിയാക്കാം. ഇതിനായി മഞ്ഞള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വീട്ടുവൈദ്യം പരീക്ഷിക്കുക. രാവിലെ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചെറുചൂടുള്ള വെള്ളത്തില്‍ ഇട്ട് കഴിക്കുക. ഇത് കഫം അയച്ച് കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും.

മഞ്ഞള്‍ കാന്‍സറിനെ തടയുന്നതിനുള്ള ഒരു സുഗന്ധവ്യഞ്ജനമാണെന്ന് ആധുനിക വൈദ്യശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്. പ്രതിവര്‍ഷം രണ്ടരലക്ഷത്തിലേറെ കാന്‍സര്‍ രോഗികള്‍ കേരളത്തിലുണ്ടാകാന്‍ കാരണങ്ങളിലൊന്ന് നാം ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ ഭാഗമായി മഞ്ഞളിനെ ഉപേക്ഷിച്ചതു തന്നെയാണ്. രണ്ട് കപ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇത് ഇളക്കി ദിവസത്തില്‍ രണ്ടു തവണ പതിവായി കഴിക്കുക. ഇതിന് സജീവമായ സംയുക്തങ്ങള്‍ (കുര്‍കുമോളും കര്‍ഡിയോണും) അടങ്ങിയിട്ടുണ്ട്. അവ ചിലതരം ക്യാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ശക്തമായ സൈറ്റോടോക്സിക് ഫലങ്ങളുണ്ടാക്കുന്നു.

സൗന്ദര്യ സംരക്ഷണത്തില്‍ മഞ്ഞള്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നുവെന്ന് പഴയകാലത്തെ കേരളീയ സ്ത്രീകള്‍ക്കറിയാം. മഞ്ഞള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഫെയ്‌സ് പാകുകളും മഞ്ഞള്‍ പ്രധാന ചേരുവയായി ഉല്‍പന്നങ്ങളുമെല്ലാം നാം ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ ചര്‍മത്തിലെ വേദനയും ചൊറിച്ചിലും ഒഴിവാക്കാന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും അല്പം വെള്ളവും ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് നേരിട്ട് ഹെര്‍പസ് കുരു, കരപ്പന്‍, സോറിയാസിസ്, മുഖക്കുരു ബാധിച്ച ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പുരട്ടുക. ഈ പ്രതിവിധി പതിവായി ഉപയോഗിക്കുന്നത് അത്തരം ചര്‍മ പ്രശ്‌നങ്ങള്‍ക്കെല്ലാം വിട നല്‍കുമെന്നാണ് ആയുര്‍വേദവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Keywords: Turmeric, Kannur, Krala, News, Market, Chemicals, Culinary, Health Benefits, Importance, Vitamin, Calcium, Iron, Sodium, Potassium, Treatment, Infections, Diseases, Health Benefits of Turmeric. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia