Pepper secrets | കുരുമുളകിനുണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍! അറിയാം ഏതൊക്കെ എന്ന്

 


കൊച്ചി: (KVARTHA) കുരുമുളക് നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകം എന്നതിലുപരി വില പിടിച്ച സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നുമാണ്. മിക്കവാറും കറികളില്‍ രുചിക്കും എരിവിനും വേണ്ടി കുരുമുളക് ഉള്‍പെടുത്താറുണ്ട്. അധികം ആളുകളും ഉണങ്ങിയ കുരുമുളകാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ പച്ച കുരുമുളകിനാണ് കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്.

മീന്‍ കറിക്കും ഇറച്ച കറികള്‍ക്കുമാണ് പലപ്പോഴും കൂടുതലായി ഇവ ഉപയോഗിക്കുന്നത്. മറ്റ് കറികള്‍ക്കും പലഹാരങ്ങളിലും, ഔഷധ കൂട്ടുകള്‍ക്കും കുരുമുളക് ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ കഴിക്കുന്നുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല.

Pepper secrets | കുരുമുളകിനുണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍! അറിയാം ഏതൊക്കെ എന്ന്


ആരോഗ്യ ഗുണങ്ങള്‍:

*ശരീരത്തില്‍ വെള്ളപ്പാണ്ട് പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ ഇതിലെ പൈപ്പറൈന്‍ എന്ന ഘടകം സഹായിക്കുന്നു. 

*പുകവലി നിര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഇതേറെ നല്ലതാണ്. വലിക്കണം എന്നു തോന്നുമ്പോള്‍ ഒരു കുരുമുളക് വായില്‍ ഇട്ടു ചവച്ചാല്‍ മതിയാകും. ഇത് പുകവലിയ്ക്കാനുള്ള തോന്നല്‍ കുറയ്ക്കും. പുകവലിക്കാരില്‍ കണ്ടു വരുന്ന ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ഇതേറെ നല്ലതാണ്.

*കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. പനി, ജലദോഷം, തുമ്മല്‍, തൊണ്ടവേദന എന്നിവ കുറയ്ക്കാനും കുരുമുളക് സഹായിക്കും.

*വായുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

*ഭക്ഷണത്തില്‍ നിന്നും ശരിയായ വിധത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോ ന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. കുരുമുളകിലെ പ്രധാന ആല്‍കലോയിഡ് ഘടകങ്ങള്‍ തലച്ചോറിന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുകയും ദഹനനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

*മൂക്കിലെ തടസ്സം ഇല്ലാതാക്കുന്നു

*കുരുമുളക് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. കറുത്ത കുരുമുളക് ശരീരഭാരം കുറയ്ക്കാനും ചുമ, ജലദോഷം എന്നിവ ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വ്യക്തമാക്കി.

*കരളിനും ഹൃദയത്തിനും നല്ലത് (കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കുന്നതില്‍ പ്രവര്‍ത്തിക്കുന്നു)

*എല്ലുകളുടെ ആരോഗ്യം, മുറിവ് ഉണക്കല്‍ എന്നിവയ്ക്ക് സഹായിക്കുന്ന ധാതുവായ മാംഗനീസിന്റെ നല്ല ഉറവിടമാണ് കുരുമുളക്. ഒരു ടീസ് പൂണ്‍ കുരുമുളകില്‍ പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന മാംഗനീസിന്റെ (ഡിആര്‍ഐ) 16 ശതമാനവും വിറ്റാമിന്‍ കെയുടെ ഡിആര്‍ഐയുടെ ആറു ശതമാനവും ഇതില്‍ അടങ്ങിയിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു.

*കുരുമുളകിന് 'കാര്‍മിനേറ്റീവ്' ഗുണങ്ങളുമുണ്ട്. അതായത് ഇത് വായുവിനെയും മറ്റ് ദഹന പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കഫം, വാതം, പിത്തം എന്നിവയെ ശമിപ്പിക്കാന്‍ കുരുമുളക് നല്ലതാണെന്ന് പുരാതന വൈദ്യശാസ്ത്രം സൂചിപ്പിക്കുന്നു.

*അകാല വാര്‍ധക്യം തടയുന്നു

*രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

*അല്‍ഷിമേഴ്‌സിനും മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു

*കാന്‍സര്‍ തടയാനും ചെറുക്കാനും സഹായിക്കുന്നു.

*സന്ധികളിലും കുടലിലുമുള്ള വീക്കം കുറയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നു.

Keywords: Health Benefits of Pepper, Kochi, News, Pepper, Benefits, Health, Health Tips, Doctors, Cancer, Heart, Sugar, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia