Head Injury | കൊച്ചു കുഞ്ഞുങ്ങളുടെ തലമുട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ എന്ത് ചെയ്യണം? അപകട സൂചനയായി കാണുന്നത് ഈ ലക്ഷണങ്ങള്‍, ഇതിനെ അവഗണിക്കരുത്!

 

കൊച്ചി: (KVARTHA) കൊച്ചു കുഞ്ഞുങ്ങളെ മുതിര്‍ന്നവര്‍ അതീവ ശ്രദ്ധയോടെയാണ് പരിചരിക്കുന്നത്. തല ഭിത്തിയില്‍ മുട്ടുമോ, താഴെ വീഴുമോ തുടങ്ങിയ ചിന്തകളായിരിക്കും മുതിര്‍ന്നവര്‍ക്ക്. അതുകൊണ്ടുതന്നെ ഇവര്‍ കുഞ്ഞുങ്ങളുടെ അടുത്തുനിന്നും മാറില്ല. ഉറങ്ങുമ്പോള്‍ മാത്രമാണ് കുഞ്ഞുങ്ങളെ തനിച്ചാക്കുക. മറ്റ് സമയങ്ങളില്‍ ഒരാള്‍ എപ്പോഴും കൂടെയുണ്ടാകും. ഇത്രയൊക്കെ ശ്രദ്ധ ഉണ്ടായിട്ടും കുട്ടികള്‍ അബദ്ധത്തിലെങ്ങാനും താഴെ വീഴുകയോ തല മുട്ടുകയോ മറ്റോ ചെയ്താല്‍ സാധാരണരീതിയില്‍ എന്താണ് ചെയ്യുക.

വീണാല്‍ കുട്ടികള്‍ കരയും, സ്വാഭാവികമായും മുതിര്‍ന്നവര്‍ കുട്ടിയുടെ തല നന്നായി തടവും, ഇതിനിടെ വല്ലതും സംഭവിച്ചുണ്ടോ എന്നും നോക്കും. കുഞ്ഞു കരച്ചില്‍ നിര്‍ത്തിയാല്‍ കൂടുതലൊന്നും സംഭവിച്ചുകാണില്ലെന്ന് കരുതി ആശ്വസിക്കുകയും ചെയ്യു. എന്നാല്‍ ചില മാതാപിതാക്കള്‍ കുഞ്ഞുമായി ഉടന്‍ ആശുപത്രിയിലെത്തി എല്ലാ പരിശോധനകളും നടത്തി കുഴപ്പമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചശേഷം മാത്രമേ ആശ്വസിക്കുകയുള്ളൂ.

Head Injury | കൊച്ചു കുഞ്ഞുങ്ങളുടെ തലമുട്ടുകയോ താഴെ വീഴുകയോ ചെയ്താല്‍ എന്ത് ചെയ്യണം? അപകട സൂചനയായി കാണുന്നത് ഈ ലക്ഷണങ്ങള്‍, ഇതിനെ അവഗണിക്കരുത്!

ഇത്തരത്തില്‍ കുഞ്ഞ് താഴെ വീഴുകയോ തല മുട്ടുകയോ ചെയ്താല്‍ എന്തു ചെയ്യണമെന്ന് നോക്കാം.

10 ലക്ഷണങ്ങളാണ് കുട്ടികള്‍ വീണാല്‍ അപകടസൂചനയായി കാണാവുന്നത്. ഇങ്ങനെ വീണുകഴിഞ്ഞാല്‍ 24 മണിക്കൂര്‍ പ്രത്യേക ശ്രദ്ധ വേണം. പ്രത്യേകിച്ചും ബ്രെയിനില്‍ മുറിവുണ്ടായിട്ടുണ്ടെങ്കില്‍. കുട്ടികള്‍ക്ക് ക്ഷീണം, തല ചുറ്റല്‍, മയങ്ങിപ്പോകല്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അടിയന്തിര ശ്രദ്ധ വേണം.

അതുപോലെ തന്നെ അപസ്മാരമുണ്ടായാലും ശ്രദ്ധ വേണം. കാണാന്‍ ബുദ്ധിമുട്ട്, രണ്ടായി കാണുക എന്നിങ്ങനെ പ്രശ്നമുണ്ടായാലും ശ്രദ്ധ ആവശ്യമാണ്. കാരണം ഇത് അപകട സാധ്യതയാണ്. ചെവിയില്‍ നിന്നോ മൂക്കില്‍ നിന്നോ രക്തം വരിക, വെള്ളം പോലെ എന്തെങ്കിലും പുറത്തു വരിക എന്നിവയും ശ്രദ്ധിക്കണം. അബോധാവസ്ഥയിലായാല്‍ എത്ര സമയം കിടന്നുവെന്നതു കൂടി ശ്രദ്ധിയ്ക്കണം.

വീണതിന് ശേഷം കുട്ടി തുടര്‍ച്ചയായി ഛര്‍ദിയ്ക്കുന്നുവെങ്കില്‍ ശ്രദ്ധ വേണം. ഇതുപോലെ പെട്ടെന്ന് തന്നെ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുക, തലവേദന തുടര്‍ച്ചയായി ഉണ്ടാകുക, ബാലന്‍സ് പ്രശ്നം എല്ലാം അപകടസൂചനയാണ്. തുടര്‍ച്ചയായി ഉറങ്ങുന്നതും ശ്രദ്ധിക്കേണ്ടതാണ്.

വീഴാതെ നോക്കാന്‍ എന്തുചെയ്യണം

തീരെ ചെറിയ കുഞ്ഞുങ്ങളെങ്കില്‍ ഉയര്‍ന്ന സ്ഥലത്ത് കഴിവതും കിടത്താതിരിക്കുക. കിടത്തിയാല്‍ തന്നെ മുതിര്‍ന്നവരുടെ ശ്രദ്ധ വേണം. കളിക്കാന്‍ പോകുന്ന കുട്ടികളാണെങ്കില്‍ പലപ്പോഴും വീണ് അപകടങ്ങളുണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി ഹെല്‍മറ്റ് ധരിപ്പിക്കാവുന്നതാണ്. സൈക്കിള്‍ ചവിട്ടുക, സ്‌കേറ്റിംഗ് തുടങ്ങിയവ ചെയ്യുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിപ്പിക്കണം. ഇതുപോലെ വീഴാന്‍ സാധ്യതയുള്ള ഏത് കളിയെങ്കിലും ഹെല്‍മറ്റ് ധരിപ്പിക്കുക.

വീണ് തലയില്‍ ചെറിയ വീക്കമോ മറ്റോ ഉണ്ടെങ്കില്‍ ഐസ് പായ്ക്ക് വയ്ക്കാവുന്നതാണ്. പാരസെറ്റമോള്‍ പോലുള്ളവ കൊടുക്കുന്നതും നല്ലതാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ. കുട്ടികളാണെങ്കിലും കൊച്ചു കുഞ്ഞുങ്ങളാണെങ്കിലും തലയിടിച്ച് വീണാല്‍ അവഗണിക്കരുത്. കുഞ്ഞിന് എന്തെങ്കിലും അസ്വസ്ഥതകളുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ആവശ്യമെങ്കില്‍ സിടി സ്‌കാന്‍ പോലുള്ളവ ചെയ്ത് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം.

Keywords:  Head injuries of babies, what to do?, Kochi, News, Baby Hit Their Head, Health Tips, Health, Treatment, Injured, Ice Pack, Doctor, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia