കൊച്ചിയിലെ ഉടുപ്പില്ലാ സമരം: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

 


കൊച്ചി: (www.kvartha.com 29.11.2014 ) വര്‍ദ്ധിച്ച് വരുന്ന സ്ത്രീപീഡനത്തിന് ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഉടുപ്പില്ലാ സമരം എന്ന പേരില്‍ സമരം നടത്തിയത് സംബന്ധിച്ച കേസിലെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു.

എറണാകുളത്ത് ഷണ്മുഖം റോഡില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ പ്രീത, നന്ദിനി എന്നിവരുള്‍പ്പെടെ പ്രതികള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്. ജൂണ്‍ നാലിന് നടന്ന സമരത്തില്‍ ആഭാസകരമായ രീതിയില്‍ വസ്ത്രധാരണം ചെയ്തിട്ടില്ലെന്നും തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.

സമാധാനകരമായി സമരം നടത്തിയ തങ്ങളെ പോലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിടുകയായിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിചാരണ നടപടിയുടെ ഭാഗമായി സമന്‍സ് അയച്ചു. ഡിസംബര്‍ ഒമ്പതിന് വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കുകയാണെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
കൊച്ചിയിലെ ഉടുപ്പില്ലാ സമരം: വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Dressless  women, Strike, High Court, Stay, Prosecution, Case, Police, Advocates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia