HC Verdict | സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി ഹാള്‍മാര്‍ക് നടപ്പാക്കുന്നതിന് 3 മാസത്തേക്ക് ഹൈകോടതിയുടെ സ്റ്റേ; സമര പരിപാടികള്‍ മാറ്റിവച്ചതായി വ്യാപാരികള്‍

 


കൊച്ചി: (www.kvartha.com) ഏപ്രില്‍ ഒന്ന് മുതല്‍ ആറക്ക ഹാള്‍മാര്‍ക് മുദ്ര (HUID) യുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന ഉത്തരവ് കേരള ഹൈകോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന് വേണ്ടി സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ നല്‍കിയ റിട് ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
           
HC Verdict | സ്വര്‍ണാഭരണങ്ങളില്‍ എച് യു ഐ ഡി ഹാള്‍മാര്‍ക് നടപ്പാക്കുന്നതിന് 3 മാസത്തേക്ക് ഹൈകോടതിയുടെ സ്റ്റേ; സമര പരിപാടികള്‍ മാറ്റിവച്ചതായി വ്യാപാരികള്‍

വിധി ഇന്‍ഡ്യയിലെ എല്ലാ സ്വര്‍ണ വ്യാപാരികള്‍ക്കും ബാധകമാകുമെന്ന് അസോസിയേഷന്‍ അറിയിച്ചു. എച് യു ഐ ഡി ഹാള്‍മാര്‍ക് പതിച്ച ആഭരണങ്ങള്‍ മാത്രമേ ഏപ്രില്‍ ഒന്ന് മുതല്‍ വില്‍ക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്‍ദേശം. നിലവിലെ സ്റ്റോകുകളില്‍ ഹാള്‍മാര്‍ക് പതിപ്പിക്കാനടക്കം കൂടുതല്‍ സമയം വേണമെന്നായിരുന്നു സ്വര്‍ണ വ്യാപാരികളുടെ ആവശ്യം. ഇത് അംഗീകരിച്ച കൊണ്ടാണ് ഹൈകോടതി ഉത്തരവ്. അഡ്വ. നേമം ചന്ദ്രബാബു അസോസിയേഷന് വേണ്ടി ഹാജരായി.

ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് മാനിച്ച് ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ച കരിദിനാചരണവും തുടര്‍ന്നുള്ള സമരപരിപാടികളും തല്‍ക്കാലം മാറ്റിവച്ചതായി സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍, ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.

Keywords:  News, Kerala, Kochi, Top-Headlines, Gold, High Court of Kerala, High-Court, Court Order, Verdict, HUID Hallmark, HC stays implementation of HUID hallmark on gold for 3 months.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia